Follow KVARTHA on Google news Follow Us!
ad

പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ നിന്ന് മുനവ്വറലി നിയമസഭയിലേക്ക്?

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാണക്കാട്ട് കൊടപ്പനയ്ക്കല്‍ കുടുംബത്തില്‍ നിന്നൊരാള്‍ മുസ്ലിം ലീഗ് Panakkad, Muslim-League, P.K Kunjalikutty, KPA Majeed, E.T Muhammed Basheer Munavvarali Thangal from Thangal family will contest to Kerla assembly?
തിരുവനന്തപുരം: (www.kvartha.com 23.07.2015) അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാണക്കാട്ട് കൊടപ്പനയ്ക്കല്‍ കുടുംബത്തില്‍ നിന്നൊരാള്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാകുമെന്നു സൂചന. ഇതു സംബന്ധിച്ച് ലീഗ് നേതൃത്വം കാര്യമായ കൂടിയാലോചനകളിലാണ്. അന്തരിച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ മുനവ്വറലി ശിഹാബ് തങ്ങളായേക്കും മല്‍സരിക്കുക. മുനവ്വറലിക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് അറിയുന്നു.

പി കെ കുഞ്ഞാലിക്കുട്ടിയാണ് മുനവ്വറലിയെ മല്‍സരിപ്പിക്കാന്‍ മുന്‍കൈയെടുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി എന്നീ പ്രമുഖ നേതാക്കളും ഇതിനോടു യോജിക്കുന്നു. പിവിഎ വഹാബിനെപ്പോലെ സമീപകാലത്തു ലീഗിലെത്തിയവര്‍ക്കു മേല്‍ക്കൈ ഉണ്ടാവുന്നത് തടയാന്‍ തങ്ങള്‍ കുടുംബത്തിലെ യുവതലമുറ ലീഗിന്റെ ജനപ്രതിനിധികളാകണം എന്നാണ് പൊതുവികാരം. നേരത്തേ രാജ്യസഭാ സീറ്റു പ്രശ്‌നത്തില്‍ വഹാബിനെതിരേ മുനവ്വറലി ഫേസ്ബുക്ക് പോസ്റ്റിട്ടതു വിവാദമായിരുന്നു. വഹാബിനെപ്പോലെ ഒരു മുതലാളിക്ക് സീറ്റു കൊടുക്കുന്നതിലെ എതിര്‍പ്പാണ് അന്ന് അദ്ദേഹം പ്രകടിപ്പിച്ചത്. കെപിഎ മജീദിനു വേണ്ടിയാണ് അന്ന് കുഞ്ഞാലിക്കുട്ടിയും നിലകൊണ്ടത്. പക്ഷേ,ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദലരി തങ്ങള്‍ വഹാബിനു വേണ്ടി വാദിച്ചു. അതാണു നടപ്പായത്. ഇനിയും അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാമെന്നും ജനപ്രതിനിധിയായി മുനവ്വറലി വന്നാല്‍ അദ്ദേഹത്തേക്കൂടി ഉന്നതല തീരുമാനങ്ങളില്‍ പരിഗണിക്കേണ്ടിവരും എന്നുമാണ് കുഞ്ഞാലിക്കുട്ടിയും മറ്റും നടത്തുന്ന പുതിയ നീക്കത്തിനു പിന്നില്‍.

പാണക്കാട് കുടുംബത്തില്‍ നിന്നുള്ളവര്‍ നേരിട്ട് അധികാരത്തില്‍ പങ്കാളികളാവുകയോ സ്ഥാനാര്‍ത്ഥികളാവുകയോ ചെയ്യുന്ന രീതി പൊതുവേ ഇല്ല. അതു മാറണം എന്ന വികാരം ലീഗിന്റെ പ്രാദേശിക ഘടകങ്ങളും പ്രവര്‍ത്തകരും നേതാക്കളോട് മുമ്പും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ അതിനു തങ്ങള്‍ കുടുംബത്തിലുള്ളവര്‍ തയ്യാറാകാത്തതായിരുന്നു തടസം. ഇടക്കാലത്ത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന സാദിഖലി ശിഹാബ് തങ്ങളെ പിന്നീട് മല്‍സരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. അദ്ദേഹം ഇപ്പോള്‍ ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാണ്. മുനവ്വറലിക്ക് പാര്‍ട്ടിയില്‍ പദവികളില്ല. ജീവകാരുണ്യ, സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹത്തിന്റെ താല്‍പര്യം. പക്ഷേ, രാഷ്്ട്രീയം സൂക്ഷ്മമായി ശ്രദ്ധിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ട്. ലീഗ് നേതാക്കളുടെ ഇടയില്‍ പൊതുവേ സ്വീകാര്യനുമാണ്. ഈ ഘടകങ്ങള്‍ അനുകൂലമായതുകൊണ്ട് അദ്ദേഹത്തെ മല്‍സരിപ്പിക്കാനുള്ള ആലോചനകള്‍ക്ക് ലീഗ് അണികളില്‍ നിന്നു മികച്ച പ്രതകരണമാണു ലഭിക്കുന്നതെന്ന് അറിയുന്നു.
Kerala, Panakkad, Muslim-League, P.K Kunjalikutty, KPA Majeed, E.T Muhammed Basheer  Munavvarali Thangal from Thangal family will contest to Kerla assembly?

Keywords: Kerala, Panakkad, Muslim-League, P.K Kunjalikutty, KPA Majeed, E.T Muhammed Basheer  Munavvarali Thangal from Thangal family will contest to Kerla assembly?