Follow KVARTHA on Google news Follow Us!
ad

മാധ്യമ പ്രവര്‍ത്തകരില്‍ അടികൊള്ളേണ്ടവരുണ്ടെന്ന് കെ കെ ലതിക എം എല്‍ എയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്

മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുകൊള്ളേണ്ടവരാണെന്ന് കെ.കെ ലതിക എം.എല്‍.എയുടെ Kannur, Controversy, Facebook, Poster, Election, Report, Medical College, Kerala,
കണ്ണൂര്‍: (www.kvartha.com 02/07/2015) മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുകൊള്ളേണ്ടവരാണെന്ന് കെ.കെ ലതിക എം.എല്‍.എയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. അരുവിക്കരയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ലതിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വീഴ്ചകള്‍ പരസ്യമാക്കിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് കാടത്തമാണെന്നും ലതിക പോസ്റ്റിയിട്ടുണ്ട്.

തെരഞ്ഞെടുപ്പുഫലം വന്ന ദിവസം റിപോര്‍ട്ടര്‍ സി.ഇ.ഒ. എം.വി. നികേഷ്‌കുമാറിനെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ച പശ്ചാത്തലത്തിലാണ് ലതികയുടെ ഫേസ്ബുക്ക് പരാമര്‍ശം. മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയെന്നത് കാടത്തമാണ് (അവരില്‍ ചിലര്‍ തല്ല് കൊള്ളേണ്ടവര്‍ ആണെങ്കിലും) എന്നാണ് കെ.കെ. ലതിക ഫേസ് ബുക്കില്‍ കുറിച്ചത്.

നികേഷ് കുമാറിനെ യു.ഡി.എഫുകാര്‍ ആക്രമിച്ചെന്നും ജയിലില്‍ നിന്ന് മെഡിക്കല്‍ കോളജില്‍ പോയ ഭര്‍ത്താവും ഞാനും ചായ കുടിക്കാന്‍ പോയത് വിവാദമാക്കിയ മീഡിയ വണ്ണിനെ ഞങ്ങളാരും ആക്രമിച്ചില്ലെന്നും അവര്‍ പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞദിവസം രാത്രിയാണ് ലതിക വിവാദ പോസ്റ്റിട്ടത്.

 MLA K K Lathika against journalist, Kannur, Controversy, Facebook, Poster, Election, Report, Medical College,

Also Read:
അനധികൃതമായി കടത്തിയ കോഴികളെ വാണിജ്യനികുതി അധികൃതര്‍ പിടികൂടി

Keywords: MLA K K Lathika against journalist, Kannur, Controversy, Facebook, Poster, Election, Report, Medical College, Kerala.