Follow KVARTHA on Google news Follow Us!
ad

കടം വാങ്ങിയ പണത്തിന് പകരം ഭാര്യ! സ്വന്തം ജ്യേഷ്ഠ സഹോദരനും സുഹൃത്തിനും ഭര്‍ത്താവ് ഭാര്യയെ കാഴ്ച വെച്ചു

ഭിവാനി(ഹരിയാന): (www.kvartha.com 02/07/2015) ഭാര്യയെ സ്വന്തം ജ്യേഷ്ഠ സഹോദരനും അയാളുടെ സുഹൃത്തിനും കാഴ്ച വെച്ച ഭര്‍ത്താവിനെ പോലീസ് തിരയുന്നു. Haryana, Bhiwani, Wife, Raped, Husband, Brother, Friend,
ഭിവാനി(ഹരിയാന): (www.kvartha.com 02/07/2015) ഭാര്യയെ സ്വന്തം ജ്യേഷ്ഠ സഹോദരനും അയാളുടെ സുഹൃത്തിനും കാഴ്ച വെച്ച ഭര്‍ത്താവിനെ പോലീസ് തിരയുന്നു. ഹരിയാനയിലെ ഭിവാനി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജ്യേഷ്ഠനില്‍ നിന്നും കടം വാങ്ങിയ പണത്തിന് പകരമാണിയാള്‍ ഭാര്യയെ കാഴ്ച വെച്ചത്.

ഡല്‍ഹി സ്വദേശിനിയായ 29കാരിയാണ് ഭര്‍ത്താവ് സഞ്ജയിന്റെ ക്രൂരതയ്ക്ക് ഇരയായത്. കഴിഞ്ഞ മാസം ജൂണില്‍ ഡല്‍ഹിയിലുള്ള രക്ഷിതാക്കളുടെ വീട്ടില്‍ നിന്നും മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവമെന്ന് യുവതി പറയുന്നു. ഭര്‍ത്താവിന്റെ സഹോദരന്‍ വിജയും അയാളുടെ സുഹൃത്ത് ഹര്‍കേഷും തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. കൂടാതെ ഇരുവരും തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു.

തന്റെ രണ്ട് കുട്ടികളേയും മാതാപിതാക്കളുടെ സമീപത്ത് ആക്കിയിട്ടായിരുന്നു യുവതി ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങിയത്. 25000 രൂപ ഭര്‍ത്താവ് വിജയില്‍ നിന്നും കടം വാങ്ങിയിരുന്നുവെന്നും യുവതി പറഞ്ഞു. ഇതിന് പകരമായിട്ടാണ് യുവതിയെ കാഴ്ച വെച്ചത്.

യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. എന്നാല്‍ പ്രതികള്‍ മൂവരും ഒളിവിലാണ്.
Haryana, Bhiwani, Wife, Raped, Husband, Brother, Friend,

SUMMARY: In a shocking incident reported from Charkhi Dadri area of Haryana's Bhiwani district, a husband allegedly allowed his brother and his brother's friend to rape his wife for days in return of the money he owed.

Keywords: Haryana, Bhiwani, Wife, Raped, Husband, Brother, Friend,