Follow KVARTHA on Google news Follow Us!
ad

വിജയ് യുടെ സൗന്ദര്യ രഹസ്യം ഹന്‍സിക ചോദിക്കാന്‍ പറഞ്ഞത് എന്തിന് ?

ഇളയദളപതി വിജയ് യുടെ സൗന്ദര്യ രഹസ്യം അറിഞ്ഞിട്ട് നടി ഹന്‍സികയ്ക്ക് എന്താണ് Actor, Media, Secret, Cinema, Entertainment,
(www.kvartha.com 28/07/2015) ഇളയദളപതി വിജയ് യുടെ സൗന്ദര്യ രഹസ്യം അറിഞ്ഞിട്ട് നടി ഹന്‍സികയ്ക്ക് എന്താണ് കാര്യമെന്നറിയാതെ അന്തിച്ചുനില്‍ക്കുകയാണ് മാധ്യമ പ്രവര്‍ത്തകര്‍. കാരണം അവരോട് വിജയ് യുടെ സൗന്ദര്യ രഹസ്യം ചോദിച്ചു മനസ്സിലാക്കാന്‍ ആവശ്യപ്പട്ടിരിക്കയാണ് ഹന്‍സിക.

മറ്റൊന്നുമല്ല, വിജയ് ദിവസന്തോറും ചെറുപ്പമായി വരുന്നതും സൗന്ദര്യം കൂടിവരുന്നതുമാണ്
ഹന്‍സികയെ അദ്ഭുതപ്പെടുത്തുന്നത്. എന്നാല്‍ ഇതിന്റെ രഹസ്യം എന്താണെന്ന് മാത്രം അറിയില്ല.

ഇനി വിജയ്‌യെ അഭിമുഖം ചെയ്യുമ്പോള്‍ നിങ്ങള്‍ അദ്ദേഹത്തോട് ഈ ചോദ്യം ചോദിക്കണമെന്നാണ് ഹന്‍സിക നിര്‍ദേശിച്ചിരിക്കുന്നത്. വിജയ്‌യുടെ പുലി എന്ന ചിത്രത്തിലെ നായികയാണ് ഹന്‍സിക. .ചിമ്പു ദേവനാണ് ഒരുക്കുന്ന ചിത്രത്തില്‍ ശ്രീദേവിയുമുണ്ട്.