Follow KVARTHA on Google news Follow Us!
ad

ആം ആദ്മി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് മാത്രം ചിലവഴിച്ചത് 500 കോടിയിലധികം രൂപ; പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍

ആം ആദ്മി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് മാത്രമായി ചിലവഴിച്ചത് 500 കോടിയിലധികം രൂപയെന്ന് വെളിപ്പെടുത്തല്‍. Aam Aadmi government has used more than 500 crore rupees for publicity advertisements through media.
ന്യൂഡല്‍ഹി: (www.kvartha.com 03/07/2015) ആം ആദ്മി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് മാത്രമായി ചിലവഴിച്ചത് 500 കോടിയിലധികം രൂപയെന്ന് വെളിപ്പെടുത്തല്‍.

പരസ്യ പ്രചാരണത്തിന് മാത്രമായി ആം ആദ്മി സര്‍ക്കാര്‍ ഇത്രയധികം രൂപ ചിലവഴിച്ചതിനെതിരെ ബിജെപി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം നിലവിലെ സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ പറ്റി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് മാത്രമായി 526 കോടി രൂപയാണ് ഇത് വരെ ചിലവഴിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 24 കോടിരൂപ മാത്രമാണ് ഇതിനായി കോണ്‍ഗ്രസ് സര്‍ക്കാര്‍ വിനിയോഗിച്ചതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മേകന്‍ പറഞ്ഞു.

മുന്‍ എഎപി നേതാവ് പ്രശാന്ത് ഭൂഷനും സര്‍ക്കാരിന്‍റെ നടപടികള്‍ക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തി.
AAP, Government, Advertisement, Opposition

SUMMARY: Aam Aadmi government has used more than 500 crore rupees for publicity advertisements through media. The opposition parties criticize the act of the AAP government.

Keywords: AAP, Government, Advertisement, Opposition