Follow KVARTHA on Google news Follow Us!
ad

ഇവിടെ ജയിലില്‍ മൂട്ടയുടെ കടി; സൗദി ജയിലില്‍ കുടുംബത്തോടൊപ്പം ആഡംബരമായി ഒരുദിവസം കഴിയാം

ഇന്ത്യയിലെ ജയിലില്‍ കഴിയുന്നവര്‍ വേണ്ടത്ര സൗകര്യങ്ങളൊന്നും ലഭിക്കാതെPolice, Inauguration, Visitors, Gulf,
റിയാദ്: (www.kvartha.com 26/06/2015) ഇന്ത്യയിലെ ജയിലില്‍ കഴിയുന്നവര്‍ വേണ്ടത്ര സൗകര്യങ്ങളൊന്നും ലഭിക്കാതെ കഷ്ടപ്പെടുമ്പോള്‍ സൗദിയിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ആഡംബര സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞു.

എല്ലാം നഷ്ടപ്പെട്ട് ജയിലില്‍ കഴിയുന്നതടവുകാര്‍ക്കു ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെ സൗദി ജയില്‍ ഡയറക്ടറേറ്റ് ആണ് കുടുംബവുമൊത്ത് ആഡംബരത്തോടെ ഒരു ദിവസം കഴിയാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.  ജയിലിലെ പുതിയ കുടുംബവീടിന്റെ ഉദ്ഘാടനം റിയാദിലെ മലസ് ജയിലില്‍ ജയില്‍ ഡയറക്ട്രേറ്റ് ഉപമേധാവി കേണല്‍ സഈദ് അല്‍ ഹസനിയ്യ നിര്‍വഹിച്ചു.

സൗദി ജയിലുകളില്‍ ഫൈവ് സ്റ്റാര്‍ മാതൃകയിലുള്ള കൊച്ചുവീടുകള്‍ ഒരുക്കിയാണ് സൗദി ജയില്‍ ഡയറക്ടറേറ്റ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഉറങ്ങാനുള്ള മുറി, വിശാലമായ ഹാള്‍, അടുക്കള,  ബാത്ത് റൂം എന്നിവ അടങ്ങിയതാണ്  വീടുകള്‍. ഭക്ഷണവും ശീതളപാനീയങ്ങളുമെല്ലാം ഈ വീടുകളില്‍ തടവുകാര്‍ക്കും അവരുടെ കുടുംബത്തിനും ലഭിക്കും. ഈ കുടുംബവീട്ടില്‍ ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ തടവുകാരുടെ ഭാര്യക്കും മക്കള്‍ക്കും താമസിക്കാന്‍ അവസരം നല്‍കും.

മദീന ജയിലില്‍ 88 വീടുകളാണ് ഇപ്രകാരം പണികഴിപ്പിച്ചിട്ടുള്ളത്. ജയിലുകളിലുള്ള ആഡംബര കുടുംബ വീടുകളുടെ നിയന്ത്രണം വനിതാ ഉദ്യോഗസ്ഥര്‍ക്കാണ് നല്‍കിയിരിക്കുന്നത്.  ജയില്‍ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ജയിലുകള്‍ക്കുള്ളില്‍ തന്നെ പുതിയ കുടുംബ വീടുകള്‍ ഒരുക്കുന്നത്.  ജയിലുകളിലെ കുടുംബവീട് തടവുകാരുടെ മാനസികമായ പിരിമുറക്കം കുറക്കുന്നതിനു  വഴിയൊരുക്കുമെന്നു സഈദ് അല്‍ ഹസനിയ്യ അഭിപ്രായപ്പെട്ടു. സൗദിയിലെ ആറു ജയിലുകളില്‍ പുതിയ പദ്ധതി നടപ്പിലാക്കിയതായി സൗദി ജയില്‍ വക്താവ് ക്യാപ്റ്റന്‍ ഇബ്രാഹീം അല്‍ ഹര്‍ബി അറിയിച്ചു.

Prisoner can stay with family in Saudii jail, Police, Inauguration, Visitors, Gulf.


Prisoner can stay with family in Saudii jail, Police, Inauguration,

Prisoner can stay with family in Saudii jail, Police, Inauguration,

Prisoner can stay with family in Saudii jail, Police, Inauguration,

Also Read: 
ആദൂരിലെ ഗിരിജ വധക്കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു; അന്വേഷണ ഉദ്യോഗസ്ഥന് രൂക്ഷ വിമര്‍ശനം

Keywords: Prisoner can stay with family in Saudii jail, Police, Inauguration, Visitors, Gulf.