Follow KVARTHA on Google news Follow Us!
ad

അനാഥരായ ഹിന്ദു കുട്ടികള്‍ക്ക് മുസ്ലിം രക്ഷിതാവ് , ശ്രദ്ധേയമായി ഡെല്‍ഹി ഹൈക്കോടതി വിധി

മതവും സംസ്‌ക്കാരങ്ങളും മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ സൃഷ്ടിക്കുന്ന സമകാലിക ഇന്ത്യയില്‍ ഡെല്‍ഹി New Delhi, High Court, Protection, Application, National,
ഡെല്‍ഹി:(www.kvartha.com 27.06.15) മതവും സംസ്‌ക്കാരങ്ങളും മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ സൃഷ്ടിക്കുന്ന സമകാലിക ഇന്ത്യയില്‍ ഡെല്‍ഹി ഹൈക്കോടതിയിലെത്തിയവര്‍ വിപ്ലവകരമായ വിധിക്ക് സാക്ഷിയായി. ഹിന്ദു അനാഥ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള മുസ്ലിം രക്ഷിതാവിന്റെ അപേക്ഷ കോടതി അംഗീകരിച്ചു.

പുതിയ ചരിത്രം കുറിച്ച വിധിയില്‍ ഡെല്‍ഹി ഹൈക്കോടതി ജസ്റ്റിസ് നജ്മി വസീരി  മുസ്ലിം ദമ്പതികള്‍ക്ക് അനാഥരായ ഹിന്ദു കുട്ടികളുടെ രക്ഷാകര്‍തൃത്വം അനുവദിക്കുകയായിരുന്നു.  സ്വകാര്യ പൈലറ്റായ മുഹമ്മദ് ഷാനവാസ് സഹീറിനാണ്  ഇരട്ടകളായ ആയുഷ്, പ്രാര്‍ത്ഥന എന്നിവരുടെ രക്ഷാകര്‍തൃത്വം കോടതി അനുവദിച്ചത്.  2012ല്‍ അമ്മ നഷ്ടപ്പെട്ട ഇരട്ടകളായ ഇവര്‍ക്ക് ഒരു വര്‍ഷത്തിനിടെ അച്ഛനും നഷ്ടപ്പെടുകയായിരുന്നു.

മരണസമയത്ത് അവരുടെ പിതാവ് പ്രവീണ് ദായല്‍ സുഹൃത്ത് കൂടിയായ ഷാനവാസിനോട് കുട്ടികള്‍ക്ക്  സംരക്ഷണം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഹൈന്ദവ രക്ഷകര്‍തൃത്വ നിയമപ്രകാരം കോടതിയില്‍ അപേക്ഷ നല്‍കിയ ഷാനവാസിന് കോടതി കുട്ടികളുടെ ചുമതല നല്‍കുകയായിരുന്നു. കുട്ടികളെ ഹൈന്ദവ ആചാരപ്രകാരം തന്നെ വളര്‍ത്തുമെന്നും അവരെ ഒരിക്കലും മതം മാറാന്‍ പ്രേരിപ്പിക്കില്ലെന്നും ഷാനവാസ് പറഞ്ഞു. ആയുഷിന്റേയും പ്രാര്‍ത്ഥനയുടേയും പേരില്‍ ട്രസ്റ്റ് ആരംഭിക്കുകയും ഒരു കോടി രൂപ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.

ഷാനവാസ് സഹീറിന്റെ ഈ തീരുമാനത്തിന് എല്ലാഭാഗത്തുനിന്നുള്ള പിന്തുണയും അഭിനന്ദനവുമാണ് ഉണ്ടായത്. അനാഥ കുട്ടികളെ സംരക്ഷിക്കുക എന്നത് മഹത്തായ കാര്യമാണ്. മത,രാഷ്ട്രീയ, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ പരിഗണിക്കാതെ മനുഷ്യത്വം മാത്രം പരിഗണിച്ചു കൊണ്ട് ഷാനവാസ് ചെയ്ത ഈ മഹത്തായ പ്രവൃത്തി സമൂഹത്തിന് മാതൃകയാണെന്ന്  വിധി പ്രസ്താവനയില്‍ ജസ്റ്റിസ് നജ്മി വസീരി പറഞ്ഞു.
 Muslim parents to take Guardianship of Hindu Children, New Delhi, High Court, Protection, Application, National.


Keywords: Muslim parents to take Guardianship of Hindu Children, New Delhi, High Court, Protection, Application, National.