Follow KVARTHA on Google news Follow Us!
ad

ലാപ്‌ടോപ് വാങ്ങാന്‍ പണം നല്‍കിയില്ല; 12കാരന്‍ പിതാവിന്റെ അലമാര കുത്തിതുറന്ന് ഒരു ലക്ഷം രൂപയുമായി കൊച്ചി കാണാന്‍ പുറപ്പെട്ടു

തിരുവനന്തപുരം: (www.kvartha.com 02/06/2015) ലാപ്‌ടോപ് വാങ്ങണമെന്ന ആവശ്യം പിതാവ് തള്ളിയതിനെ തുടര്‍ന്ന് പന്ത്രണ്ടുകാരന്‍ ഒരു ലക്ഷം രൂപയുമായി നാടുവിട്ടു. Kerala, KSRTC, Kerala State Road Transport Corporation, Kozhikode, Lulu Mall,
തിരുവനന്തപുരം: (www.kvartha.com 02/06/2015) ലാപ്‌ടോപ് വാങ്ങണമെന്ന ആവശ്യം പിതാവ് തള്ളിയതിനെ തുടര്‍ന്ന് പന്ത്രണ്ടുകാരന്‍ ഒരു ലക്ഷം രൂപയുമായി നാടുവിട്ടു. പിതാവിന്റെ അലമാര കുത്തിത്തുറന്നാണ് പയ്യന്‍ പണം കൈക്കലാക്കിയത്.  കൊണ്ടോട്ടിയിലാണ് സംഭവം.

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ കടും കൈ ചെയ്തത്. പിതാവ് പിഡബ്ല്യൂ എഞ്ചിനീയറാണ്. ഒരുലക്ഷം രൂപയുമായി ടൗണിലെത്തിയ പയ്യന്‍ 30,000 രൂപയ്ക്ക് ഒരു ലാപ്‌ടോപ് വാങ്ങി സ്‌കൂള്‍ ബാഗിലൊളിപ്പിച്ചു. ബാക്കി പണവുമായി യാത്ര തുടങ്ങി. ഫുട്‌ബോള്‍ മല്‍സരത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് ഇവന്‍ വീട്ടില്‍ നിന്നുമിറങ്ങിയത്.

കൊച്ചി കാണാന്‍ ആഗ്രഹിച്ച പയ്യന്‍ വൈകിട്ടോടെ തിരുവനന്തപുരത്തേയ്ക്കുള്ള ബസില്‍ കയറി. ബസിലിരുന്ന് ഉറങ്ങിപ്പോയ പയ്യന്‍ പിറ്റേന്ന് രാവിലെ ബസ് തിരുവനന്തപുരത്തെത്തിയപ്പോഴാണ് കണ്ണുതുറന്നത്. തിരുവനന്തപുരം കണ്ട കുട്ടി മേയ് 31ന് അവിടെനിന്നും കൊച്ചിക്ക് തിരിച്ചു.

കൊല്ലത്തെത്തിയപ്പോള്‍ കുട്ടി കൊച്ചിയെത്തിയോ എന്ന് വനിത കണ്ടക്ടറോട് ചോദിച്ചു. കുട്ടിയുടെ ഇരിപ്പിലും ചോദ്യത്തിലും സംശയം തോന്നിയ കണ്ടക്ടര്‍ കുട്ടിയോട് സംസാരിക്കാന്‍ ആരംഭിച്ചു. എവിടെ നിന്നുമാണ് വരുന്നതെന്ന് ചോദിച്ചപ്പോള്‍ കൊച്ചിയില്‍ നിന്നുമാണെന്ന് പറഞ്ഞു. എവിടെയാണ് ഇറങ്ങേണ്ടതെന്ന ചോദ്യത്തിന് ലുലുമാള്‍ എന്നായിരുന്നു കുട്ടിയുടെ മറുപടി.

അവിടെ അമ്മ കാത്തുനില്‍ക്കുന്നുണ്ടാകുമോ എന്ന് ചോദിച്ചതോടെ കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പൊടുന്നനെ അവന്‍ പൊട്ടിക്കരഞ്ഞു. അപ്പോഴാണ് കുട്ടി വീടുവിട്ടിറങ്ങിയതാണെന്ന് കണ്ടക്ടര്‍ക്ക് ബോധ്യമായത്.

ഉടനെ കണ്ടക്ടര്‍ കരുനാഗപ്പിള്ളിയിലെ പോലീസ് സ്‌റ്റേഷനില്‍ കുട്ടിയെ ഏല്പിച്ചു. തുടര്‍ന്ന് പോലീസ് കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയും കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറുകയുമായിരുന്നു.


SUMMARY: Thiruvananthapuram: Angered over his father's refusal to buy him a laptop, a 12-year-old boy from Kondotty in Kozhikode district in north Kerala broke open the family safe and left home with Rs one lakh to buy a portable personal computer he had so much desired

Keywords: Kerala, KSRTC, Kerala State Road Transport Corporation, Kozhikode, Lulu Mall,