Follow KVARTHA on Google news Follow Us!
ad

വിവാഹാലോചനകള്‍ മുടക്കി സഹോദരന്‍ പാരയായി; സൗദി രാജകുമാരന്റെ സഹായം തേടിയെത്തിയ യുവതിക്ക് മാംഗല്യം

റിയാദ്: (www.kvartha.com 24/06/2015) വരുന്ന വിവാഹാലോചനകള്‍ എല്ലാം നിസാര കാരണങ്ങള്‍ പറഞ്ഞ് മുടക്കിയ സഹോദരനെതിരെ പരാതിയുമായി സൗദി രാജകുമാരന് മുന്‍പിലെത്തിയ യുവതിക്ക് ഒടുവില്‍ മാംഗല്യം.Saudi Arabia, Sister, Brother, Wedding,
റിയാദ്: (www.kvartha.com 24/06/2015) വരുന്ന വിവാഹാലോചനകള്‍ എല്ലാം നിസാര കാരണങ്ങള്‍ പറഞ്ഞ് മുടക്കിയ സഹോദരനെതിരെ പരാതിയുമായി സൗദി രാജകുമാരന് മുന്‍പിലെത്തിയ യുവതിക്ക് ഒടുവില്‍ മാംഗല്യം. വിവാഹക്കാര്യത്തില്‍ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി അല്‍ ഖാസീം പ്രവിശ്യയുടെ അമീര്‍ ആയ പ്രിന്‍സ് ഫൈസല്‍ ബിന്‍ മഷാല്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസിനെ കണ്ടത്.

തുടര്‍ന്ന് രാജകുമാരന്‍ സഹോദരനെ വിളിച്ചുവരുത്തി സംസാരിച്ചു. സഹോദരിയുടെ വിവാഹക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

രാജകുമാരന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച സഹോദരന്‍ ഒടുവില്‍ വിവാഹത്തിന് അനുവാദം നല്‍കി. തിങ്കളാഴ്ച രാജകുമാരന്റെ ഓഫീസില്‍ വെച്ചായിരുന്നു യുവതിയുടെ വിവാഹം.

സൗദി പത്രം അജേല്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്.
Saudi Arabia, Sister, Brother, Wedding,

SUMMARY: A Saudi girl whose brother rebuffed all suitors finally resorted to a member of the Royal family in the Gulf Kingdom to help her get married. Her move did pay off.

Keywords: Saudi Arabia, Sister, Brother, Wedding,