Follow KVARTHA on Google news Follow Us!
ad

മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പെണ്‍കുട്ടി ഷോക്കേറ്റ് മരിച്ചു

മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പെണ്‍കുട്ടി ഷോക്കേറ്റ് മരിച്ചു. മുസൈദ് അല്‍ ഷുവൈക്കിയുടെMedia, Report, Mobil Phone, Daughters, Saudi Arabia, Gulf,
റിയാദ്: (www.kvartha.com 29/06/2015) മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പെണ്‍കുട്ടി ഷോക്കേറ്റ് മരിച്ചു. മുസൈദ് അല്‍ ഷുവൈക്കിയുടെ മകള്‍ ദിനയാണ് മരിച്ചതെന്ന് ആജില്‍ പത്രം റിപോര്‍ട്ട് ചെയ്യുന്നു. ചാര്‍ജ് ചെയ്യാന്‍ വെച്ച ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ദിനയ്ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. നിലത്തുവീണ ഉടന്‍തന്നെ മരണം സംഭവിക്കുകയും ചെയ്തു.

ചില സ്മാര്‍ട്‌ഫോണുകളും ടാബ് ലറ്റുകളും ചാര്‍ജ് ചെയ്യാന്‍ വെച്ചാല്‍ ഇപ്പോള്‍
ടൈംബോംബുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ കൈയ്യെത്തുംദൂരത്ത് ചാര്‍ജിന് വെക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു.

ചാര്‍ജ് പൂര്‍ത്തിയായാല്‍ പവര്‍ സ്വിച്ച് ഓഫ് ചെയ്യാതെ കൈകാര്യം ചെയ്യുന്നതാണ് പലപ്പോഴും ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നത്.   ചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ ഫോണില്‍ സംസാരിക്കുന്നതും  ഇത്തരം അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.
Child electrocuted when charging smartphone, dies, Media, Report, Mobil Phone, Daughters, Saudi Arabia, Gulf.


Keywords: Child electrocuted when charging smartphone, dies, Media, Report, Mobil Phone, Daughters, Saudi Arabia, Gulf.