Follow KVARTHA on Google news Follow Us!
ad

നിങ്ങള്‍ ദുബൈയില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ദുബൈയില്‍ EXPO 2020 യോടനുബന്ധിച്ച് നിര്‍മ്മാണ മേഖലയിലും മറ്റും അനേകം ജോലി സാധ്യതകള്‍ ഇപ്പോഴുണ്ട് എന്ന വസ്തുത എല്ലാവര്‍ക്കും അറിയാമല്ലോ. അതിനുവേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് പലസ്ഥലങ്ങളിലായി നടക്കുന്നുമുണ്ട്. Dubai, Gulf, Job, Dubai Expo 2020, Labor, Agent, Visa, Salary, Leave.
പോള്‍സണ്‍ പാവറട്ടി 

ദുബൈയില്‍ EXPO 2020 യോടനുബന്ധിച്ച് നിര്‍മ്മാണ മേഖലയിലും മറ്റും അനേകം ജോലി സാധ്യതകള്‍ ഇപ്പോഴുണ്ട് എന്ന വസ്തുത എല്ലാവര്‍ക്കും അറിയാമല്ലോ. അതിനുവേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് പലസ്ഥലങ്ങളിലായി നടക്കുന്നുമുണ്ട്. ദുബൈയിലേക്ക് വലിയ പ്രതീക്ഷകളുമായി ജോലിക്ക് പോകുന്നവര്‍ ദയവായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ദുബൈല്‍ ജീവിച്ചുപോരുന്ന ഈ ഞാന്‍ നേരിട്ട് കണ്ടതും കേട്ടതും അനുഭവിച്ചതുമായ ഏതാനും കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് എഴുതുന്നത്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടാ.
  1. വിസക്ക് വേണ്ടി ഒരിക്കലും പണം നല്‍കരുത്. നിലവാരമുള്ള ഒരു കമ്പനിയും തൊഴിലാളികളില്‍ നിന്ന് വിസക്ക് വേണ്ടി പണം ഈടാക്കാറില്ല. കൂടാതെ ഇത്തരത്തില്‍ വിസക്ക് വേണ്ടി പണം നല്‍കുന്നത് ദുബൈയില്‍ കുറ്റകരം കൂടെയാണ്.
  2. എത്ര ദിര്‍ഹമാണ് ശമ്പളം നല്‍കുകയെന്ന് നേരത്തെ തന്നെ ചോദിച്ചറിയുക. ശ്രദ്ധിക്കുക, ദിര്‍ഹത്തില്‍ (അല്ലെങ്കില്‍ അതത് ഗള്‍ഫ് രാജ്യത്തിലെ കറന്‍സി) തന്നെ ശമ്പളം ചോദിക്കണം. ഇല്ലെങ്കില്‍ ഇന്ത്യന്‍ രൂപയുടെ വലുപ്പം പറഞ്ഞ് ചിലയാളുകള്‍ നിങ്ങളെ എളുപ്പത്തില്‍ പറ്റിച്ചേക്കും.
  3. ദുബൈയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് തന്നെ ജോലി ചെയ്യാന്‍ പോകുന്ന സ്ഥാപനത്തെ കുറിച്ച് അന്വേഷിച്ചറിയുന്നത് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കും.
  4. താമസ സൗകര്യം കമ്പനി നല്‍കുമോയെന്ന കാര്യം ആദ്യമേ തന്നെ ഉറപ്പു വരുത്തുക.
  5. ഓവര്‍ടൈം ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടെങ്കില്‍ അതിനനുസരിച്ചുള്ള വരുമാനവും ലഭിക്കുമെന്ന് ഉറപ്പു വരുത്തുക. 
  6. വര്‍ഷത്തില്‍ ഒരു മാസമാണ് നിയമപരമായി ദുബൈയില്‍ അനുവദിച്ചിരിക്കുന്ന ലീവ്. അതോടൊപ്പം ലീവ് സാലറിയും തൊഴിലാളിക്ക് ലഭിക്കുന്നതാണ്. രണ്ടു വര്‍ഷം കഴിഞ്ഞ് ലീവിന് പോകുന്നവര്‍ക്ക് രണ്ടു മാസത്തെ ലീവും അത്രയും തന്നെ ലീവ് സാലറിയും ലഭിക്കും.
  7. ബേസിക് സാലറിയും ഹൗസ്അലവന്‍സും ചേര്‍ന്നതിനെയാണ് ലീവ് സാലറി എന്ന് പറയുന്നത്. ചില കമ്പനികള്‍ ബേസിക് സാലറി മാത്രം നല്‍കി തൊഴിലാളികളെ കബളിപ്പിക്കാറുണ്ട്. ഈ ചതിയില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.
  8. പല കമ്പനികളും നാട്ടിലേക്കുള്ള വിമാനടിക്കറ്റ് തരാമെന്ന് പറഞ്ഞോ അല്ലെങ്കില്‍ വണ്‍വേ ടിക്കറ്റ് മാത്രം നല്‍കിയോ തൊഴിലാളികളെ പറ്റിക്കാറുണ്ട്. അത്തരം ചതികളില്‍ വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
  9. ഏതു കമ്പനിയിലും ആദ്യ മൂന്നു മാസം അല്ലെങ്കില്‍ ആറു മാസം പ്രൊബേഷനറി പിരിയഡ് ആയിരിക്കും. ഇക്കാലയളവില്‍ സ്ഥാപനത്തിന്റെ ഇടപെടല്‍ ശരിയല്ലെന്ന് തോന്നിയാല്‍ തൊഴിലാളിക്ക് ധൈര്യമായി ജോലി ഉപേക്ഷിക്കാവുന്നതാണ്. ഈ ഘട്ടത്തില്‍ നിയമപരമായി യാതൊരു നടപടിയും സ്വീകരിക്കാന്‍ കമ്പനിക്ക് അധികാരമില്ല.
  10. ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ലെങ്കില്‍ ദുബൈ ലേബര്‍ കോടതിയില്‍ പരാതിപ്പെടാവുന്നതാണ്. ഇതില്‍ ഭയപ്പെടേണ്ടതായി യാതൊന്നുമില്ല.
  11. ജോലി ചെയ്യുന്ന മിക്ക സ്ഥാപനങ്ങളിലും മലയാളികള്‍ ഉണ്ടാകുന്നത് സ്വാഭാവികം. അവരോട് സൗഹൃദം സ്ഥാപിക്കുന്നതോടൊപ്പം പാരവെപ്പില്‍ വീഴാതിരിക്കാനും പ്രത്യേകം സൂക്ഷിക്കണം. നല്ലവരായ മലയാളി സുഹൃത്തുക്കളെ ഉദ്ദേശിച്ചല്ല ഇത് പറയുന്നതെന്ന് പ്രത്യേകം ഓര്‍ക്കുക.
  12. മുതലാളിക്ക് ആവശ്യത്തിന് ബഹുമാനം നല്‍കുന്നത് നല്ലത് തന്നെ. ശമ്പളം നല്‍കുന്ന കൈയ്ക്ക് തന്നെ പണി നല്‍കുന്ന ആളുകളുടെ കൂട്ടത്തില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.
അത്യാവശ്യം അറിയേണ്ട കാര്യങ്ങളാണ് മുകളില്‍ കുറിച്ചത്. ഇതെല്ലാം വായിച്ചിട്ടും ഒന്നുമറിയാത്ത തനി പൊട്ടന്മാരെപ്പോലെ അടുത്ത വിമാനത്തില്‍ ദുബൈയിലേക്ക് കയറി വരുന്നവരും ഉണ്ടാവാം. എന്ത് പറഞ്ഞിട്ടും മനസ്സിലാവാത്ത അത്തരം ആള്‍ക്കാരോട് ഇനി എന്തുപറയാന്‍?
Dubai, Gulf, Job, Dubai Expo 2020, Labor, Agent, Visa, Salary, Leave, Attention to Dubai Job seekers.

Keywords: Dubai, Gulf, Job, Dubai Expo 2020, Labor, Agent, Visa, Salary, Leave, Attention to Dubai Job seekers.