Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ 220 പേര്‍ ഇസ്ലാം മതം സ്വീകരിച്ചു

Saudi Arabia, Riyadh, Gulf, Masjid, Masjid, Philippines, Convert to Islam ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന അമുസ്ലിംകളായ വിദേശികള്‍ വിശുദ്ധ മാസമായ റമദാനില്‍ ഇസ്ലാം മതം സ്വീകരിക്കുന്നത് തുടരുന്നു
റിയാദ്:(www.kvartha.com 28/06/2015) ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന അമുസ്ലിംകളായ വിദേശികള്‍ വിശുദ്ധ മാസമായ റമദാനില്‍ ഇസ്ലാം മതം സ്വീകരിക്കുന്നത് തുടരുന്നു.റിയാദില്‍ ചൊവ്വാഴ്ച രാത്രി 20 ഫിലിപ്പീനുകാര്‍ ഇസ്ലാം മതം സ്വീകരിച്ചു.ഇതോടെ ഈ റമദാനില്‍ മാത്രം റിയാദില്‍ ഇസ്ലം സ്വീകരിക്കുന്നവരുടെ എണ്ണം 220 ആയി.ഇവര്‍ വിവിധ കാരണങ്ങളാല്‍ ഇസ്ലാം മതത്തിലേക്ക ആകൃഷ്ടരാവുകയായിരൂന്നു.

ചൊവ്വാഴ്ച രാത്രി ദുബ്ബത് ജില്ലയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ തറാവീഹ് നമസ്‌കാരാനന്തരം ഇമാം ശൈഖ് ഖലൈവി 20 ഫിലിപ്പീനുകാര്‍ക്ക ശഹാദത്ത് ചൊല്ലിക്കൊടുത്തു.ഇവരെല്ലാം റിയാദിലെ 'കിങ് അബ്ദുല്‍ അസീസ്' ആശുപത്രി ജീവനക്കാരാണ്.ഇസ്ലാം നല്‍കുന്ന സമത്വവും ഐക്യവും തങ്ങളെ സ്വാധീനിച്ചാണ് മതത്തിലേക്ക് കടന്നു വന്നതെന്ന് ഇവര്‍ പറഞ്ഞു.

'ഇസ്ലാമിനെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങള്‍ ലോകമെങ്ങും വ്യാപകമായി തുടരുമ്പോഴും സത്യം മനസ്സിലാക്കി ആള്‍ക്കാര്‍ ഇസ്ലാമിലേക്ക് ആകൃഷ്ഠരാവുകയാണ്' ഖലൈവി പറഞ്ഞു. തുടര്‍ന്ന് ഇമാം പുതുതായി ഇസ്ലാം സ്വീകരിച്ചവര്‍ക്കുള്ള സന്ദേശങ്ങള്‍ നേര്‍ന്നു. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി തടിച്ചു കൂടിയ ജനങ്ങള്‍ ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.
Saudi Arabia, Riyadh, Gulf, Masjid, Masjid, Philippines, Convert to Islam,



SUMMARY: About 220 Filipinos accepts Islam in Saudi Arabia. 20 Workers from Riyadh converted to Islam  on Tuesday  

Keywords: Saudi Arabia, Riyadh, Gulf, Masjid, Masjid, Philippines, Convert to Islam,