Follow KVARTHA on Google news Follow Us!
ad

നിങ്ങള്‍ യുഎഇയിലാണോ? ഫേസ്ബുക്ക് ഉപയോഗിക്കാറുണ്ടോ? എന്നാല്‍ ഈ 8 കാര്യങ്ങള്‍ നിങ്ങളെ ജയിലിലാക്കും!

ദുബൈ: (www.kvartha.com 18/05/2015) പ്രവാസികളായ ഇന്ത്യക്കാരില്‍ പലരും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത് ദുരിതമനുഭവിക്കുന്ന സ്വന്തം കുടുംബത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ്. UAE, Facebook, TRA, White Paper, Jail,
ദുബൈ: (www.kvartha.com 18/05/2015) പ്രവാസികളായ ഇന്ത്യക്കാരില്‍ പലരും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത് ദുരിതമനുഭവിക്കുന്ന സ്വന്തം കുടുംബത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ അടുത്തിടെയുണ്ടായ ചില സംഭവങ്ങള്‍ പ്രവാസ ജീവിതത്തിന്റെ സംശുദ്ധിയെ ചോദ്യം ചെയ്യുന്നതായിരുന്നു.

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ചെയ്യാന്‍ പാടില്ലാത്ത, പറയാന്‍ പാടില്ലാത്ത പല കാര്യങ്ങള്‍ പറഞ്ഞും ചെയ്തും ജയിലഴിക്കുള്ളില്‍ അകപ്പെട്ടിരിക്കുന്ന ഇന്ത്യക്കാര്‍ കുറവല്ല. ഇതാ യുഎഇയില്‍ സോഷ്യല്‍ മീഡിയയില്‍ ചെയ്യാന്‍ പാടില്ലാത്ത ചില അരുതുകള്‍. ഈ അരുതുകള്‍ മറികടന്നാല്‍ ഓര്‍ക്കുക നിങ്ങള്‍ തീര്‍ച്ചയായും അഴിക്കുള്ളിലാകും.

1. അനുവാദമില്ലാതെ ടാഗ് ചെയ്യരുത്

ദി ജനറല്‍ അതോറിറ്റി ഫോര്‍ റെഗുലേറ്റിംഗ് ദി ടെലികമ്യൂണിക്കേഷന്‍സ് സെക്ടര്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് മറ്റൊരാളുടെ അനുവാദമില്ലാതെ അയാളെ ടാഗ് ചെയ്യാന്‍ പാടുള്ളതല്ല.

2. നിങ്ങളുടെ പാസ് വേര്‍ഡ് ഷെയര്‍ ചെയ്യരുത്

പാസ് വേര്‍ഡ് ഷെയര്‍ ചെയ്യുകയോ, ഒരു വ്യാജ ഫേസ്ബുക്ക് പേജില്‍ അത് എന്റര്‍ ചെയ്യുകയോ, അല്ലെങ്കില്‍ ഫേസ്ബുക്ക് ഓപ്പണായിരിക്കെ നിങ്ങളുടെ ഫോണ്‍ നഷ്ടമാവുകയോ ചെയ്താല്‍ അവ നിങ്ങളുടെ ഫേസ്ബുക്ക് പേജിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും.

3. മദ്യപിക്കുന്നതിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യരുത്


അമുസ്ലീങ്ങള്‍ക്ക് മദ്യപിക്കാന്‍ അനുവാദം നല്‍കുന്നുണ്ടെങ്കിലും അത് നിയന്ത്രണത്തിന് വിധേയമാണ്. മദ്യവും സുഹൃത്തുക്കളുമായി ഇരിക്കുന്ന ചിത്രങ്ങള്‍ അത്ര പ്രത്യാഘാതമുണ്ടാക്കില്ലെങ്കിലും മദ്യം കഴിക്കുന്ന ചിത്രങ്ങള്‍ നിങ്ങളെ വെട്ടിലാക്കും. തീര്‍ച്ച.

4. ഇസ്ലാമിനെ കുറിച്ച് 'തമാശ' പറയരുത്

ഇസ്ലാമിനെ കുറിച്ചുള്ള തമാശകള്‍ പോലും നിങ്ങളെ ജയിലിലാക്കും. അടുത്തിടെ അബൂദാബിയില്‍ ഒരു ഈജിപ്ഷ്യന്‍ അറസ്റ്റിലായത് നിസാരമായ ഒരു തമാശയുടെ പേരിലായിരുന്നു. ഒരു ബീച്ചിന്റെ ചിത്രം ഫേസ്ബുക്കിലിട്ട് അതിനെ ഖുര്‍ ആനുമായി താരതമ്യം ചെയ്തു. ഇതിനെകുറിച്ച് സുഹൃത്തുക്കളാണ് പോലീസില്‍ പരാതി നല്‍കിയത്.

5. അനുവാദം കൂടാതെ ആരുടേയും ചിത്രങ്ങളോ വീഡിയോകളോ പോസ്റ്റ് ചെയ്യരുത്

ഒരു ഫോട്ടോഗ്രാഫര്‍ ആണെങ്കില്‍ പോലും അദ്ദേഹത്തിന്റെ അനുവാദം കൂടാതെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരത്തിലുള്ള നിരവധി കേസുകളാണിപ്പോള്‍ വിചാരണ നേരിടുന്നത്.

6. ഭീഷണിപ്പെടുത്തരുത്

ആക്ഷേപിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ കമന്റുകള്‍ ഒഴിവാക്കുക.

7. അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്

അപവാദ പ്രചരണം നടത്തുന്നവര്‍ക്ക് ജയില്‍ശിക്ഷ കൂടാതെ ഒരു മില്യണ്‍ ദിര്‍ഹം വരെ പിഴയും ലഭിക്കാന്‍ സാധ്യതയുണ്ട്. മെര്‍സ് വൈറസ് ബാധയെ കുറിച്ചുള്ള വാര്‍ത്തകള്‍ ആണെങ്കില്‍ കൂടി നിജസ്ഥിതി അറിഞ്ഞ് ഷെയര്‍ ചെയ്യുക. ഇല്ലെങ്കില്‍ ജയില്‍ ഉറപ്പാകും.

8. ഫേസ്ബുക്കിന് ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നും നിങ്ങള്‍ പോസ്റ്റ് ചെയ്യരുത്

ഫേസ്ബുക്കിന്റെ വിശ്വാസ്യതയൊക്കെ ഇനിയും സ്ഥിരീകരിക്കേണ്ട വസ്തുതയാണ്. നമ്മള്‍ നല്‍കുന്ന വിവരങ്ങള്‍ ഫേസ്ബുക്കിന് വില്‍ക്കാനാകും. ഫോണുകളും ഇമെയിലുകളും ചോര്‍ത്തി വ്യക്തി, സ്ഥാപന രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ഈ കാലത്ത് ഫേസ്ബുക്കില്‍ നുഴഞ്ഞുകയറി വിവരശേഖരണത്തിന് അധികം സമയമൊന്നും ആവശ്യമായി വരികയില്ല. നിങ്ങള്‍ ലൈക്ക് ചെയ്യുന്ന ഒരു വസ്തുവോ, സ്ഥലമോ എന്തുമാകട്ടെ, അതൊരു വിലപ്പെട്ട വിവരമാണെന്ന് അറിയുക.
 UAE, Facebook, TRA, White Paper, Jail,

SUMMARY: Following the TRA white paper that warns tagging people without consent could land you in trouble with the law, 7DAYS looks at eight other things you must know if you are a Facebook user in the UAE.

Keywords: UAE, Facebook, TRA, White Paper, Jail,