Follow KVARTHA on Google news Follow Us!
ad

മുഖം മൂടി ധരിച്ച് ഗ്രോസറികളില്‍ മോഷണം നടത്തുന്ന സംഘം അറസ്റ്റില്‍

അബൂദാബി: (www.kvartha.com 25.05.2015) മുഖം മൂടി ധരിച്ച് ഗ്രോസറികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന നാലംഗ സംഘത്തെ അബൂദാബി പോലീസ് അറസ്റ്റുചെയ്തു.UAE, Abu Dhabi, Robbery, Grocery Shop, Asian, Arrested, Masked,
അബൂദാബി: (www.kvartha.com 25.05.2015) മുഖം മൂടി ധരിച്ച് ഗ്രോസറികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന നാലംഗ സംഘത്തെ അബൂദാബി പോലീസ് അറസ്റ്റുചെയ്തു. നാലു പ്രതികളും ഏഷ്യക്കാരാണ്.

ആയിരക്കണക്കിന് ദിര്‍ഹങ്ങളും സാധനങ്ങളും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. അല്‍ റുവൈസ്, ലിവ, ഗയാത്തി എന്നീ പ്രദേശങ്ങളിലെ ഗ്രോസറികളിലാണിവര്‍ മോഷണം നടത്തിയത്. മോഷണത്തിനിടയില്‍ ഗ്രോസറി ജീവനക്കാരെ മര്‍ദ്ദിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മോഷണ സംഘത്തെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതോടെ ഗ്രോസറികള്‍ക്ക് മുന്‍പില്‍ പോലീസ് പ്രത്യേകം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
UAE, Abu Dhabi, Robbery, Grocery Shop, Asian, Arrested, Masked,

അര്‍ദ്ധരാത്രി വരെ കാത്തിരുന്ന ശേഷമാണ് സംഘം മോഷണം നടത്തുന്നത്. മോഷണ സംഘത്തിലുള്ള രണ്ട് പേര്‍ െ്രെഡവര്‍മാരും രണ്ട് പേര്‍ തൊഴിലാളികളുമാണ്.

SUMMARY: The Western Region Police Directorate (Al Gharbia) of Abu Dhabi Police has arrested a gang of four masked thieves of Asian nationality.

Keywords: UAE, Abu Dhabi, Robbery, Grocery Shop, Asian, Arrested, Masked,