Follow KVARTHA on Google news Follow Us!
ad

ചൈനയില്‍ വൃദ്ധസദനത്തില്‍ തീപിടുത്തം; 38 പേര്‍ വെന്തുമരിച്ചു, 6 പേര്‍ക്ക് പരിക്ക്

മധ്യചൈനയില്‍ കെയര്‍ഹോമിലുണ്ടായ തീപിടിത്തത്തില്‍ 38 പേര്‍ വെന്തു മരിച്ചു. ആറുപേര്‍ക്കുBeijing, Injured, Treatment, hospital, Report, Police, World,
ബെയ്ജിംഗ്: (www.kvartha.com 26/05/2015) മധ്യചൈനയില്‍ കെയര്‍ഹോമിലുണ്ടായ തീപിടിത്തത്തില്‍ 38 പേര്‍ വെന്തു മരിച്ചു. ആറുപേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പിംഗ്ഡിംഗ്ഷാന്‍ പ്രവിശ്യയിലെ സ്വകാര്യ വൃദ്ധസദനത്തില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണു തീപിടിത്തമുണ്ടായത്.

വൃദ്ധസദനം പ്രവര്‍ത്തിക്കുന്ന പ്രധാന കെട്ടിടത്തിലാണ്  തീപിടിത്തമുണ്ടായത്. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി. ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങളും തെരച്ചിലുകളും പുരോഗമിക്കുന്നതായി സിന്‍ഹുവ പത്രം റിപോര്‍ട്ട് ചെയ്തു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഷോര്‍ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Fire at China care home kills 38, Beijing, Injured, Treatment, hospital, Report, Police, World.

Also Read: 
പടുപ്പില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു

Keywords: Fire at China care home kills 38, Beijing, Injured, Treatment, hospital, Report, Police, World.