Follow KVARTHA on Google news Follow Us!
ad

ആയിരങ്ങള്‍ക്ക് മുന്‍പില്‍ മന്ത്രിസഭ യോഗം; നൂറ് ദിനം തികച്ച് അരവിന്ദ് കേജരിവാള്‍

ന്യൂഡല്‍ഹി: (www.kvartha.com 26/05/2015) ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കിലായിരുന്നു ഇത്തവണ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ മന്ത്രിസഭ യോഗംAam Aadmi Party, Delhi, Central Govt, Modi, PM, Najeeb Jung, Governer, Power crisis,
ന്യൂഡല്‍ഹി: (www.kvartha.com 26/05/2015) ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കിലായിരുന്നു ഇത്തവണ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ മന്ത്രിസഭ യോഗം. കേന്ദ്രവുമായി അധികാര തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന കേജരിവാള്‍ കേന്ദ്രത്തില്‍ നിന്നും അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കി. നിലവിലെ സ്ഥിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിചാരിച്ചാല്‍ ഡല്‍ഹിക്ക് 10 ദിവസത്തിനുള്ളില്‍ സ്വതന്ത്ര സംസ്ഥാന പദവി നല്‍കാന്‍ കഴിയുമെന്നും കേജരിവാള്‍ പറഞ്ഞു.

കേജരിവാള്‍ സര്‍ക്കാര്‍ നൂറാം ദിനം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായായിരുന്നു തുറന്ന മന്ത്രിസഭ യോഗം. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വോട്ട് ചെയ്ത ജനങ്ങളോട് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ പ്രതികാരം ചെയ്യുകയാണെന്നും കേജരിവാള്‍ മന്ത്രിസഭ യോഗത്തില്‍ പറഞ്ഞു. ലഫ് ഗവര്‍ണറുടെ നടപടി തികച്ചും സ്വേഛാധിപത്യപരമാണെന്നും അദ്ദേഹം ആരോപിച്ചു.

Aam Aadmi Party, Delhi, Central Govt, Modi, PM, Najeeb Jung, Governer, Power crisis,
നൂറ് ദിവസത്തെ റിപോര്‍ട്ട് കാര്‍ഡും യോഗത്തില്‍ കേജരിവാള്‍ പുറത്തുവിട്ടു. എല്ലാ മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

SUMMARY: Delhi Chief Minister Arvind Kejriwal's cabinet meeting was held on Monday in front of thousands of people at the Central Park in Connaught Place in Delhi.

Keywords: Aam Aadmi Party, Delhi, Central Govt, Modi, PM, Najeeb Jung, Governer, Power crisis,