Follow KVARTHA on Google news Follow Us!
ad

പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് കുട്ടികള്‍ ഉണ്ടാകാത്തതിന്റെ 3 കാരണങ്ങള്‍

ദുബൈ: (www.kvartha.com 15/05/2015) കുട്ടികളുണ്ടാകാത്ത ദമ്പതികളുടെ എണ്ണത്തില്‍ ലോകത്തില്‍ തന്നെ വന്‍ വര്‍ദ്ധനവാണ് അടുത്ത കാലത്തുണ്ടായിട്ടുള്ളത്.Indian, Expatriates, Obesity, Pollution, Stress, Indian Doctor,
ദുബൈ: (www.kvartha.com 15/05/2015) കുട്ടികളുണ്ടാകാത്ത ദമ്പതികളുടെ എണ്ണത്തില്‍ ലോകത്തില്‍ തന്നെ വന്‍ വര്‍ദ്ധനവാണ് അടുത്ത കാലത്തുണ്ടായിട്ടുള്ളത്. പ്രവാസികളായ ഇന്ത്യക്കാരിലും ഈ വന്ധ്യത അപകടകരമാം വിധം വര്‍ദ്ധിച്ചുവരികയാണ്. എന്താണ് അതിനുള്ള കാരണങ്ങള്‍.

പ്രധാനമായും 3 കാരണങ്ങളാണ് ഡോക്ടര്‍ സി മുഹമ്മദ് അഷറഫ് ചൂണ്ടിക്കാണിക്കുന്നത്. മലിനീകരണം, പൊണ്ണത്തടി, മാനസീക സമ്മര്‍ദ്ദം എന്നിവയാണ് അവ. കേരളത്തിലെ ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ മുഹമ്മദ് അഷറഫ്.

ലോകവ്യപകമായി വന്ധ്യത വര്‍ദ്ധിക്കാനുണ്ടായ പ്രധാനകാരണം മലിനീകരണമാണ്. വളങ്ങളുടേയും കീടനാശിനികളുടേയും അമിതമായ ഉപയോഗം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ നമ്മുടെ പ്രത്യുല്പാദന ശേഷിയെ ബാധിക്കും. ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങളും ഇത്തരത്തില്‍ പിടിപെടും ഡോക്ടര്‍ പറയുന്നു.

ഏതാണ്ട് 26,000 കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ചികില്‍സയിലൂടേയും കൗണ്‍സിലിങ്ങിലൂടേയും കുട്ടികളെ നല്‍കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട് ഡോ അഷറഫ് പറഞ്ഞു. ഇപ്പോള്‍ യുഎഇയിലെ ആസ്തര്‍ ക്ലിനിക്ക്, അല്‍ തായിഫ് മെഡിക്കല്‍ സെന്റര്‍, മെഡ്‌കെയര്‍ ക്ലിനിക് ദുബൈ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് ഡോ അഷറഫ്.

സ്വര്‍ണപണിക്കാര്‍, പാചകക്കാര്‍, പെട്രോള്‍ സ്‌റ്റേഷനുകളില്‍ ജോലി ചെയ്യുന്നവര്‍, എണ്ണപ്പാടങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് വന്ധ്യതാസാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 Indian, Expatriates, Obesity, Pollution, Stress, Indian Doctor,

SUMMARY: The number of childless couples is on the rise worldwide, and in the case of Indian expatriates the number of impotent men and women has been growing at an alarming rate due to pollution, obesity and work-related stress among others, according to an Indian doctor.

Keywords: Indian, Expatriates, Obesity, Pollution, Stress, Indian Doctor,