Follow KVARTHA on Google news Follow Us!
ad

ഗള്‍ഫില്‍ നിന്ന് 20 യുവതികള്‍ മടങ്ങിയെത്തിയത് എച്ച്‌ഐവി ബാധിതരായായി; 6 പേര്‍ കിഴക്കന്‍ ഏറനാട്ടുകാര്‍

വിദേശത്തേക്ക് ജോലിതേടിപ്പോയ മലപ്പുറത്തെ 20 യുവതികള്‍ തിരിച്ചെത്തിയത് എച്ച്‌ഐവി ബാധിതരായായി. ഇവരില്‍ ആറോളം പേര്‍ കിഴക്കന്‍ ഏറനാട്ടില്‍ നിന്നുള്ളവരാണെന്നും Kozhikode, Kerala, HIV Positive, Women, Exclusive, Gulf, Sex Racket.
ഇടനിലക്കാരും സെക്‌സ് മാഫിയകളും യുവതികളെ ചൂഷണം ചെയ്തു; പലരും കഴിഞ്ഞു കൂടുന്നത് എല്ലാം ഉള്ളിലൊതുക്കി

കോഴിക്കോട്: (www.kvartha.com 17/05/2015) വിദേശത്തേക്ക് ജോലിതേടിപ്പോയ മലപ്പുറത്തെ 20 യുവതികള്‍ തിരിച്ചെത്തിയത് എച്ച്‌ഐവി ബാധിതരായായി. ഇവരില്‍ ആറോളം പേര്‍ കിഴക്കന്‍ ഏറനാട്ടില്‍ നിന്നുള്ളവരാണെന്നും എച്ച്‌ഐവി ബാധിതരുടെ കൂട്ടായ്മയായ പ്രത്യാശ കേന്ദ്രത്തിലെ കണക്കുകള്‍ രേഖപ്പെടുത്തുന്നു.

ആണുങ്ങളില്ലാത്ത വീടുകള്‍, ആണുങ്ങളുണ്ടായിട്ടും സ്ത്രീകള്‍ക്ക് കുടുംബം പുലര്‍ത്തേണ്ടി വരുന്ന സാഹചര്യങ്ങളുള്ള വീടുകളിലെ ഹതഭാഗ്യര്‍, ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കപ്പെട്ടവര്‍,  ഇങ്ങനെയുള്ളവരെല്ലാമാണ് ജീവിതം കരുപിടിപ്പിക്കാനായി വിദേശത്തേക്ക് തൊഴില്‍തേടിപോകുന്നത്. ഇവരില്‍ പലരും ലൈംഗിക ചൂഷണങ്ങള്‍ക്കും സെക്‌സ് റാക്കറ്റുകളുടെ കെണിയിലും അകപെട്ടതിനെത്തുടര്‍ന്നാണ് എച്ച്‌ഐവി ബാധിതരായി തീര്‍ന്നതെന്നാണ് സംശയം.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നുമാത്രം 2008-09 കാലയളവില്‍ ഗള്‍ഫില്‍നിന്നും തിരിച്ചെത്തിയ 309 സ്ത്രീകള്‍ വ്യത്യസ്ത രീതിയിലുള്ള പീഡനങ്ങള്‍ക്കിരയായതായി വനിതാ കമ്മീഷനും കോര്‍പ്പറേഷനും നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു. ഇതില്‍ 155 പേര്‍ ശാരീരിക പീഡനങ്ങള്‍ക്കും 130 പേര്‍ മാനസിക പീഡനങ്ങള്‍ക്കും 33 പേര്‍ സാമ്പത്തിക പീഡനങ്ങള്‍ക്കും ഇരയായതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.

98 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരായിരുന്നു. കടുത്ത ദാരിദ്ര്യം, ഭര്‍ത്താവിന്റെ അസുഖം, വിധവകള്‍, ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവരായിരുന്നു ഭൂരിഭാഗവും. 70 പേര്‍ സര്‍ക്കാര്‍ സഹായത്തോടെയും മറ്റുള്ളവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴിയുമായിരുന്നു ഗള്‍ഫിലേക്ക് പറന്നത്. 42 പേരെ  വിസയില്ലാതെയും ഏജന്‍സികള്‍ കയറ്റി അയച്ചു. 219 പേര്‍ യാത്രക്കിടെ വിവിധ കബളിപ്പിക്കലിനിരയായി. 123 പേര്‍ക്ക് മാത്രമെ ഇന്ത്യന്‍ എംബസിയുടെ സഹായം ലഭ്യമായുള്ളൂ. 1,836 പേര്‍ പോയതും വീട്ടുജോലിക്കായിരുന്നു. ഇതില്‍ 1684 പേര്‍ക്കും പതിനായിരത്തില്‍ താഴെമാത്രമെ ശമ്പളം ലഭിച്ചുള്ളൂ. 2,000 സ്ത്രീകളില്‍ നടത്തിയ സര്‍വേയുടെ ഫലം മാത്രമാണിത്. ഇവരില്‍ 1,707 പേരും ഇനി ഒരിക്കലും വിദേശത്തേക്ക് ജോലിതേടിപ്പോകില്ലെന്നാണ് ആണയിടുന്നത്.

ഇത് ഒരു കോഴിക്കോടിന്റെ മാത്രം ചിത്രമല്ല. ഏറനാടിന്റെ കൂടി ചരിത്രമാണ്. അവരില്‍ മലപ്പുറത്ത് നിന്നുള്ള ചിലര്‍ തിരികെയെത്തിയതിന്റെ അവസ്ഥയാണ് മുകളില്‍ പറഞ്ഞത്. ഇടനിലക്കാരും ട്രാവല്‍ ഏജന്‍സികളും എല്ലാം ഇവരെ ചൂഷണം ചെയ്യുകയാണ്. ഇതൊന്നും അറിയാതെയാണ് പലരും തലവെച്ച് കൊടുക്കുന്നത്. പലരും ഒന്നും തുറന്ന് പറയാതെ എല്ലാം ഉള്ളില്‍ ഒതുക്കുകയാണ്. എന്നാല്‍ ഇനിയുമുണ്ടാകാം ഇരകള്‍ എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇത് പ്രത്യാശാ കേന്ദ്രത്തില്‍ മാത്രം എത്തിപ്പെട്ടവരുടെ മാത്രം കണക്കാണെന്ന് പ്രത്യാശാ കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ശരീഫ് പറഞ്ഞു.
 Kozhikode, Kerala, HIV Positive, Women, Exclusive, Gulf, Sex Racket.

Keywords: Kozhikode, Kerala, HIV Positive, Women, Exclusive, Gulf, Sex Racket.