» » » » » » » » കോപ്പിയടി പിടികൂടിയ അദ്ധ്യാപികയെ കൂട്ടബലാല്‍സംഗം ചെയ്യാന്‍ ശ്രമം; 20 വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

കെയ്‌റോ(ഈജിപ്ത്): (www.kvartha.com 25.05.2015) പരീക്ഷയ്ക്കിടയില്‍ കോപ്പിയടി പിടികൂടിയ അദ്ധ്യാപികയെ കൂട്ട ബലാല്‍സംഗം ചെയ്യാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് 20 വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കി. കെയ്‌റോയിലെ ഒരു സ്‌കൂളിലാണ് സംഭവം.

കോപ്പിയടിക്കിടയില്‍ പിടികൂടിയ വിദ്യാര്‍ത്ഥികളെ അദ്ധ്യാപിക ക്ലാസില്‍ നിന്നും ഇറക്കിവിട്ടിരുന്നു. ഇതിന്റെ പ്രതികാരമെന്ന നിലയിലായിരുന്നു ബലാല്‍സംഗ ശ്രമം.

Egypt, Cairo, Gang Rape, Students, Copy, Exam, Suspension,
അദ്ധ്യാപിക സ്‌കൂളില്‍ നിന്നും പുറത്തുവന്നതോടെ സംഘം അവരെ ആക്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ അവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും കൂട്ടബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. നിലവിളി കേട്ട് വിദ്യാര്‍ത്ഥികളും മറ്റ് അദ്ധ്യാപകരും ഓടിയെത്തിയതോടെ സംഘം ഓടി രക്ഷപ്പെട്ടു.

സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിദ്യാഭ്യാസ മന്ത്രാലയം കേസില്‍ ഇടപെട്ടു. സംഭവം റിപോര്‍ട്ട് ചെയ്യാതിരുന്ന സ്‌കൂള്‍ മാനേജരേയും കുറ്റവാളികളായ വിദ്യാര്‍ത്ഥികളെ പുറത്താക്കികൊണ്ട് മന്ത്രാലയം ഉത്തരവിട്ടു.

SUMMARY: Twenty teenage school boys tried to rape their female teacher in Egypt after she prevented them from cheating in the examination, newspapers reported on Sunday.

Keywords: Egypt, Cairo, Gang Rape, Students, Copy, Exam, Suspension,

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal