Follow KVARTHA on Google news Follow Us!
ad

മന്ത്രി പി കെ ജയലക്ഷ്മിയുടെ വിവാഹ ക്ഷണക്കത്ത് കണ്ടോ?

പട്ടിക വര്‍ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ വിവാഹ ക്ഷണക്കത്ത് ലാളിത്യംThiruvananthapuram, Marriage, UDF, Cabinet, Friends, Kerala,
തിരുവനന്തപുരം: (www.kvartha.com 25/04/2015) പട്ടിക വര്‍ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ വിവാഹ ക്ഷണക്കത്ത് ലാളിത്യം കൊണ്ട് ശ്രദ്ധേയമാകുന്നു. യുഡിഎഫ് മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ് ജയലക്ഷ്മി.
മേയ് 10ന് നടക്കുന്ന ജയലക്ഷ്മിയുടെ വിവാഹ ക്ഷണക്കത്താണ് ഇപ്പോള്‍ ഏവരും ചര്‍ച്ച ചെയ്യുന്നത്. മാനന്തവാടി വാളാട് പാലോട്ട് കുറിച്യ തറവാട്ടില്‍ വെച്ചാണ് മുറച്ചെറുക്കനുമായുള്ള മന്ത്രിയുടെ വിവാഹം.

വേഷത്തിലും പ്രവര്‍ത്തിയിലും ലാളിത്യം സൂക്ഷിക്കുന്ന  മന്ത്രിയുടെ  വിവാഹക്ഷണക്കത്തും വളരെ ലളിതമായാണ് തയ്യാറാക്കിയിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കിടയിലും സമൂഹത്തിലും കത്ത് ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.   മലയാളത്തില്‍ അച്ചടച്ചിരിക്കുന്ന കത്തില്‍ വിവാഹത്തിന് എത്തിച്ചേരേണ്ട വഴിയും സൂചിപ്പിച്ചിട്ടുണ്ട്.

കമ്പളക്കാട് പള്ളിയറ തറവാട്ടിലെ മുറച്ചെറുക്കനും കര്‍ഷകനുമായ അനിലുമായിട്ടുള്ള വിവാഹം ബന്ധുക്കളും തറവാട്ടുകാരും ഏഴുവര്‍ഷം മുമ്പുതന്നെ തീരുമാനിച്ചിരുന്നതാണ്.  മാനന്തവാടിക്കടുത്ത തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് കാട്ടിമൂലയില്‍ പാലോട്ട്  തറവാട്ടിലെ കുഞ്ഞാമന്‍ അമ്മിണി ദമ്പതികളുടെ മകളായ പി.കെ. ജയലക്ഷ്മി 1980 ഒക്‌ടോബര്‍ മൂന്നിനാണ്  ജനിച്ചത്.

Minister PK Jayalakshmi's wedding invitation is trending in Social Media, T
കാട്ടിമൂല സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി സ്‌കൂള്‍, പോരൂര്‍ സര്‍വോദയ സ്‌കൂള്‍, തലപ്പുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ്  പ്രാഥമിക വിദ്യാഭ്യാസം നേടിയത്. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ മാനന്തവാടി ഗവ. കോളജില്‍ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ കോഴ്‌സും പൂര്‍ത്തിയാക്കി.

കുറിച്യ സമുദായത്തിന്റെ പാരമ്പര്യ ആയോധന കലയായ അമ്പെയ്ത്തില്‍ ചെറുപ്പത്തില്‍ തന്നെ പരിശീലനം നേടിയ ജയലക്ഷ്മി പഠനകാലം മുതല്‍ തന്നെ അമ്പെയ്ത്ത് മത്സരങ്ങളില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയിട്ടുണ്ട്. മാനന്തവാടി ഗവ. കോളജില്‍ ഡിഗ്രിക്ക്  പഠിക്കുമ്പോള്‍ കെ.എസ്.യുവില്‍ അംഗത്വം സ്വീകരിച്ചു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് മെമ്പറായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അവസരത്തിലാണ് നിയമസഭയിലേക്ക് മത്സരിച്ചത്. മാനന്തവാടി മണ്ഡലത്തില്‍ നിന്നും മത്സരിച്ച് ജയിച്ച ജയലക്ഷ്മി എം. എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ മന്ത്രിയുമായി.

Also Read: 
കെ.എസ്.ആര്‍.ടി.സിയില്‍ പാസ് നല്‍കാനാളില്ല: അധികൃതര്‍ വിദ്യാര്‍ത്ഥികളെ വട്ടം കറക്കുന്നു

Keywords: Minister PK Jayalakshmis wedding invitation is trending in Social Media, Thiruvananthapuram, Marriage, UDF, Cabinet, Friends, Kerala.