Follow KVARTHA on Google news Follow Us!
ad

ഐ പി എല്ലില്‍ ഗെയിലിനെ കടത്തിവെട്ടുന്ന വെടിക്കെട്ടുമായി ഒരാള്‍ എത്തുന്നു

ഐ പി എല്‍ എട്ടാം സീസണില്‍ ഗെയിലിനെ കടത്തിവെട്ടുന്ന പ്രകടനവുമായി ഒരാള്‍ എത്തുന്നു.Injured, New Zealand, Australia, Sports, Cricket,
മുംബൈ: (www.kvartha.com 25/04/2015) ഐ പി എല്‍ എട്ടാം സീസണില്‍ ഗെയിലിനെ കടത്തിവെട്ടുന്ന പ്രകടനവുമായി ഒരാള്‍ എത്തുന്നു. സിക്‌സര്‍ വീരന്‍ കോളിന്‍ മണ്‍റോ ആണ് വെടിക്കെട്ട് പ്രകടനത്തിനായി ഐ പി എല്ലില്‍ എത്തുന്നത്.

കളിക്കിടെ പരിക്കേറ്റ വിദേശതാരങ്ങള്‍ക്ക് പകരമായി മണ്‍റോയെയും ബെന്‍ ഹില്‍ഫന്‍ ഹോസിനെയും ടീമിലെടുക്കാന്‍ ഐപിഎല്‍ ഭരണസമിതി അനുമതി നല്‍കിയതോടെയാണ് മണ്‍റോ എത്തുന്നത്.

ഡര്‍ബനിലാണ്  കോളിന്‍ മണ്‍റോ  ജനിച്ചത്. ഓള്‍റൗണ്ടര്‍മാര്‍ക്ക് പഞ്ഞമില്ലാത്ത ന്യുസീലന്‍ഡ് ക്രിക്കറ്റിന് ദക്ഷിണാഫ്രിക്കയുടെ സമ്മാനമാണ് കോളിന്‍ മണ്‍റോ . 2006ല്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയ മണ്‍റോ ഐപിഎല്ലിലേക്ക് എത്തുന്നത് തന്റെ കരിയറിലെ  മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ്.

കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നിലും മണ്‍റോ സെഞ്ച്വറി നേടിയിട്ടുണ്ട്. ഓക്ക്‌ലാന്റിലെ സെന്‍ട്രല്‍ ഡിസ്ട്രിക്ക്റ്റിനെതിരെ 23 സിക്‌സര്‍ ആണ് മണ്‍റോ അടിച്ചെടുത്തത്.  ഫസ്റ്റ് ക്ലാസ്സ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ചതിന്റെ റെക്കോര്‍ഡും മണ്‍റോയുടെ പേരിലാണ്.

IPL 2015: Colin Munro Replaces Josh Hazlewood in Mumbai Indians Squad, I
ഇടംകയ്യന്‍ ബാറ്റ്‌സ്മാനും വലംകയ്യന്‍ മീഡിയം പേസറുമാണ് മണ്‍റോ. ന്യൂസീലാന്‍ഡിനായി ഒരു ടെസ്റ്റിലും ഏഴ് ഏകദിനങ്ങളിലും 14 ട്വന്റി 20യിലും മണ്‍റോ കളിച്ചിട്ടുണ്ട്. ചാംപ്യന്‍സ് ലീഗില്‍ ഓക്ക് ലാന്‍ഡ് എയ്‌സസിനായി ഇന്ത്യയില്‍ കളിച്ച പരിചയം മണ്‍റോയ്ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യന്‍സ് .

അതേസമയം ആരോണ്‍ ഫിഞ്ചിന് പകരമായാണ് ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബെന്‍ ഹില്‍ഫന്‍ ഹോസിനെ മുംബൈ ടീമിലെടുക്കുന്നത്. 2012 ലെയും 14ലെയും സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി കളിച്ചിട്ടുണ്ട്.  സീസണില്‍ 17 മത്സരങ്ങളില്‍ ഹില്‍ഫന്‍ഹോസ് 22വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

Also Read: 
അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരായ അവിശ്വാസം പരാജയപ്പെട്ടു; ഒരു വോട്ട് അസാധുവായി, സി.പി.എം. നാണംകെട്ടു

Keywords: IPL 2015: Colin Munro Replaces Josh Hazlewood in Mumbai Indians Squad, Injured, New Zealand, Australia, Sports, Cricket.