Follow KVARTHA on Google news Follow Us!
ad

മകളേയും കുടുംബത്തേയും വകവരുത്താനെത്തിയ യുവാവിനെ പിതാവ് വെട്ടിക്കൊന്നു; പ്രതിക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്; 65കാരന്‍ ഹീറോ ആയ കഥ

ഹൈദരാബാദ്: (www.kvartha.com 19/04/2015) അറുപത്തിയഞ്ചുകാരന്‍ വലഭ റാവു ഇപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ താരമാണ്.Hyderabad, Murder, Stalker, Daughter, Nephew, Wife, Critical,
ഹൈദരാബാദ്: (www.kvartha.com 19/04/2015) അറുപത്തിയഞ്ചുകാരന്‍ വലഭ റാവു ഇപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ താരമാണ്. സ്വന്തം കുടുംബത്തെ വകവരുത്താനെത്തിയ യുവാവിനെ വെട്ടിക്കൊല്ലാനുള്ള ധൈര്യം കാണിച്ച വല്ലഭ റാവു മൂന്ന് ജീവനുകളാണ് രക്ഷപ്പെടുത്തിയത്.

വല്ലഭറാവുവിന്റെ മകള്‍ കൃഷ്ണ വേണിയുടെ പിറകേ പ്രണയാഭ്യര്‍ത്ഥനയുമായി നടന്ന രാജു എന്ന് വിളിക്കുന്ന മല്ലേഷാണ് കൊല്ലപ്പെട്ടത്.

അതെ, ഞാനയാളെ കൊന്നു. അയാള്‍ എന്റെ കുടുംബത്തെ ഇല്ലാതാക്കിയേനെ. ഒരു പിതാവ് ചെയ്യേണ്ട കാര്യമാണ് ഞാന്‍ ചെയ്തത് ആശുപത്രി വരാന്തയിലിരുന്ന് റാവു പറഞ്ഞു.

മല്ലേഷിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നീരജ കൃഷ്ണവേണി(25), തുളസമ്മ (58), ദുര്‍ഗ ഗംഗാധര്‍ (24) എന്നിവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. നീരജയ്ക്ക് ഇടതു കൈപ്പത്തിയിലും കൈയ്യിലും നെഞ്ചിലും തലയ്ക്ക് പിന്നിലും വെട്ടേറ്റു. തുളസമ്മയുടെ തലയ്ക്ക് ഗുരുതരമായി മുറിവേറ്റു. ദുഗയുടെ കൈകളിലും കഴുത്തിലും വെട്ടേറ്റു. വിരലുകള്‍ അറ്റ നിലയിലാണ് ഗംഗാധര്‍.

ഒരു വര്‍ഷം മുന്‍പാണ് റാവു മല്ലേഷിനെ കാണുന്നത്. നീരജയെ വിവാഹം കഴിച്ച് നല്‍കണമെന്നായിരുന്നു അയാളുടെ ആവശ്യം. എന്നാല്‍ ആ വിവാഹത്തിന് നീരജയ്ക്ക് ഇഷ്ടമില്ലായിരുന്നു. സംഭവ ദിവസം (ഇക്കഴിഞ്ഞ വെള്ളിയാഴ്ച) തുളസമ്മയാണ് കോളിംഗ് ബെല്ലടിച്ചതുകേട്ട് വാതില്‍ തുറന്നത്. കൈയ്യിലുണ്ടായിരുന്ന വടിവാളുകൊണ്ട് മല്ലേഷ് അവരെ വെട്ടിവീഴ്ത്തി. നേരെ നീരജയുടെ മുറി ലക്ഷ്യമാക്കി നീങ്ങി. എന്നാല്‍ ഇതിനിടെ ഗംഗാധര്‍ മുറിയില്‍ നിന്ന് പുറത്തുവന്നു. അയാളേയും മല്ലേഷ് ആക്രമിച്ചു. നിലവിളികേട്ട് ഓടിയെത്തിയ നീരജയേയും അയാള്‍ വെട്ടിവീഴ്ത്തി. ഇതിനിടയില്‍ ചോരയില്‍ തെന്നി മല്ലേഷ് താഴെ വീണു. ഈ സമയത്താണ് റാവു എത്തിയത്. ഇദ്ദേഹം ഉടനെ വടിവാള്‍ കൈക്കലാക്കി മല്ലേഷിനെ വെട്ടിക്കൊല്ലുകയായിരുന്നു.

റാവുവിനെതിരെ കേസെടുക്കില്ലെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ പുരുഷോത്തമന്‍ അറിയിച്ചു. സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ റാവുവിന് വേറെ വഴിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Hyderabad, Murder, Stalker, Daughter, Nephew, Wife, Critical,

SUMMARY: HYDERABAD: At an average height of 5ft 4in, with a lean and weak physique, a haggard looking Vallabha Rao, aged 65, isn’t aggressive in any sense of the term. It’s hard to believe this is the same man who mustered courage to kill his daughter’s stalker and saved her from the clutches of death at his residence early Friday.

Keywords: Hyderabad, Murder, Stalker, Daughter, Nephew, Wife, Critical,