Follow KVARTHA on Google news Follow Us!
ad

വീട്ടുടമയുടെ മകന്‍ ബലാല്‍സംഗം ചെയ്ത് പീഡിപ്പിക്കുന്നുവെന്ന് ഫേസ്ബുക്കിലൂടെ കരഞ്ഞുപറഞ്ഞ ഫിലിപ്പീന യുവതിയെ രക്ഷപ്പെടുത്തി

മനില: (www.kvartha.com 11/04/2015) തന്റെ ദുരിതം ഫേസ്ബുക്കിലൂടെ കരഞ്ഞുപറഞ്ഞ് സഹായമഭ്യര്‍ത്ഥിച്ച ഫിലിപ്പീന യുവതിയെ രക്ഷപ്പെടുത്തി.Philippines, Manila, Facebook, House Maid, Bahrain,
മനില: (www.kvartha.com 11/04/2015) തന്റെ ദുരിതം ഫേസ്ബുക്കിലൂടെ കരഞ്ഞുപറഞ്ഞ് സഹായമഭ്യര്‍ത്ഥിച്ച ഫിലിപ്പീന യുവതിയെ രക്ഷപ്പെടുത്തി. ബഹ്‌റൈനിലെ വീട്ടുടമയുടെ മകന്‍ തന്നെ ബലാല്‍സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നുവെന്നും തന്നെ രക്ഷിക്കണമെന്നുമായിരുന്നു അബ്ബി ലൂണ എന്ന യുവതി ഫേസ്ബുക്കിലൂടെ കരഞ്ഞുപറഞ്ഞത്.

സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് ലൂണ വീഡിയോ അപ്ലോഡ് ചെയ്തത്. വ്യാഴാഴ്ച രാവിലെയായിരുന്നു ഇത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ ഫേസ്ബുക്കില്‍ ശ്രദ്ധയാകര്‍ഷിച്ചു. ഏതാണ്ട് 78,000 പേര്‍ വീഡിയോ ഷെയര്‍ ചെയ്തു. 19,000 പേര്‍ ലൈക് ചെയ്ത വീഡിയോ എംബസി അധികൃതരുടെ ശ്രദ്ധയില്‌പെടുകയും തുടര്‍ന്ന് ലൂണയെ അവര്‍ രക്ഷപ്പെടുത്തുകയുമായിരുന്നു.
Philippines, Manila, Facebook, House Maid, Bahrain,

ലൂണ ഇപ്പോള്‍ എംബസിയുടെ പരിചരണത്തിലാണെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് ചാര്‍ലീസ് ജോസ് അറിയിച്ചു.

SUMMARY: Manila — The Philippines said on Friday it rescued a Filipina maid from her employer in Bahrain after she posted a desperate cry for help on her Facebook page.

Keywords: Philippines, Manila, Facebook, House Maid, Bahrain,

Post a Comment