Follow KVARTHA on Google news Follow Us!
ad

സൂര്യ നമസ്‌ക്കാരം പിന്‍ വലിച്ചില്ലെങ്കില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിക്കണം

അജ്മീര്‍: (www.kvartha.com 28/04/2015) സ്‌കൂളുകളില്‍ സൂര്യനമസ്‌ക്കാരം നടപ്പിലാക്കുന്നതിനെ ചൊല്ലി മുസ്ലീം സമുദായം രാജസ്ഥാന്‍ സര്‍ക്കാരുമായി ഇടയുന്നു. Rajastan Govt, Surya Namaskar, Muslims, Boycott class,
അജ്മീര്‍: (www.kvartha.com 28/04/2015) സ്‌കൂളുകളില്‍ സൂര്യനമസ്‌ക്കാരം നടപ്പിലാക്കുന്നതിനെ ചൊല്ലി മുസ്ലീം സമുദായം രാജസ്ഥാന്‍ സര്‍ക്കാരുമായി ഇടയുന്നു. സൂര്യനമസ്‌ക്കാര തീരുമാനവുമായി മുന്നോട്ട് പോയാല്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിക്കണമെന്ന് മുസ്ലീം പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തു.

120 പണ്ഡിതന്മാര്‍ അജ്മീറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രഭാഷണങ്ങളിലൂടേയും മറ്റ് പരിപാടികളിലൂടേയും സമുദായത്തിനുള്ള എതിര്‍പ്പ് കൂടുതല്‍ ശക്തമാക്കാനാണ് അവരുടെ തീരുമാനം.

സൂര്യനമസ്‌ക്കാരം ഇസ്ലാമീക വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ഞങ്ങള്‍ മൗലാനമാരുടെ സഹായത്തോടെ മുസ്ലീങ്ങളെ ബോധവല്‍ക്കരണം നടത്തും - ജാമിയത് ഉലമ ഇ രാജസ്ഥാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ പറഞ്ഞു.

സര്‍ക്കാര്‍ സൂര്യനമസ്‌ക്കാരം പിന്‍ വലിച്ചില്ലെങ്കില്‍ മുസ്ലീം കുട്ടികളോട് ഞങ്ങള്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെടും. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസത്തേക്കാള്‍ വിശ്വാസത്തിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. ന്യൂനപക്ഷ സമുദായങ്ങളുടെ വിശ്വാസങ്ങള്‍ക്ക് ഹിതമല്ലാത്ത കാര്യങ്ങള്‍ നടപ്പിലാക്കരുതെന്ന് ഞങ്ങള്‍ പല തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ കേട്ടില്ല - ജാമിയത്തിന്റെ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വാഹിദ് ഖാത്രി കൂട്ടിച്ചേര്‍ത്തു.
Rajastan Govt, Surya Namaskar, Muslims, Boycott class,

SUMMARY: Infuriate by the Rajasthan government decision to introduced Surya Namaskar in schools, Muslim clerics are planning to mobilise minority community students to stay away from their classes and school, “if Surya Namaskar programme is not rolled back by the government”.

Keywords: Rajastan Govt, Surya Namaskar, Muslims, Boycott class,