Follow KVARTHA on Google news Follow Us!
ad

പശ്ചിമബംഗാളില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമം; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

പശ്ചിമബംഗാളില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമം. ശനിയാഴ്ച രാവിലെCPM, BJP, Injured, hospital, Treatment, Kolkota, Allegation, Gun attack, National,
കൊല്‍ക്കത്ത: (www.kvartha.com 25/04/2015) പശ്ചിമബംഗാളില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമം. ശനിയാഴ്ച രാവിലെ നടന്ന ബംഗാളിലെ 91 മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. ബുര്‍ധ്വാനിലും നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലുമാണ് ആക്രമണം ഉണ്ടായത്.
1 killed during violence in West Bengal civic polls, CPM, BJP, Injured, Hospital,
കത്വയിലുണ്ടായ വെടിവെയ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഇന്ദ്രജിത് സിങ് (30) ആണ് ബുര്‍ധ്വാന്‍ ജില്ലയിലെ കത്വ ബസ് സ്റ്റാന്‍ഡിനു സമീപത്തെ പോളിങ് ബൂത്തില്‍ വെച്ചു കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തു വെച്ചുതന്നെ ഇയാള്‍ മരിച്ചു.

പോളിംഗ് ബൂത്തിന് സമീപത്തെത്തിയ കോണ്‍ഗ്രസ്  പ്രവര്‍ത്തകരാണ് വെടിയുതിര്‍ത്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. 14-ാം വാര്‍ഡിലെ ബൂത്തു പിടിത്തം തടയാന്‍ ശ്രമിച്ചതിനാലാണ് ഇയാള്‍ക്കു വെടിയേറ്റതെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു.

അക്രമത്തില്‍ ചില വോട്ടര്‍മാര്‍ക്കും പരുക്കേറ്റു. നോര്‍ത്ത് 24 പര്‍ഗനാന ജില്ലയിലെ തിതഗഡില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴാണ് അന്‍പത്തഞ്ചുകാരനായ പഞ്ചു സോന്‍കര്‍ വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് നിന്ന് പോലീസ് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയാണ്  വോട്ടെടുപ്പ് നടക്കുന്നത്.

35 കമ്പനി കേന്ദ്രസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തി തെളിയിക്കാനുളള ശ്രമത്തിലാണ് പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍. തിരിച്ചുവരവിനായി സിപിഎം പരമാവധി ശ്രമിക്കുമ്പോള്‍ ടിഎംസിക്കു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി.

തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും ഉള്‍പ്പെട്ട ശക്തമായ ത്രികോണമല്‍സരമാണ് പശ്ചിമ ബംഗാളില്‍ ഇത്തവണ നടക്കുന്നത്.  തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.

Also Read: 
ചെക്ക്‌പോസ്റ്റ് വെട്ടിച്ച് കടത്തിയ 24 തേക്ക് വാതിലും 64 ജനാല ഫ്രെയിമും പിടികൂടി

Keywords: 1 killed during violence in West Bengal civic polls, CPM, BJP, Injured, Hospital, Treatment, Kolkota, Allegation, Gun attack, National.