Follow KVARTHA on Google news Follow Us!
ad

കരള്‍ പകുത്ത് നല്‍കാന്‍ ജയില്‍പുള്ളികള്‍; കുരുക്കഴിയാതെ നിയമത്തിന്‍ നൂല്‍ചരടുകള്‍

ജീവന്‍പാതി നല്‍കാന്‍ ജയില്‍പുള്ളികളായ 3 പേര്‍.ജീവനു വേണ്ടി മൂന്നുപേര്‍. kidney transplantation, prisoners, life, week, man, family, patients, liver, death, hospital, law, government
തൃശൂര്‍: (www.kvartha.com 06/03/2015) ജീവന്‍പാതി നല്‍കാന്‍ ജയില്‍പുള്ളികളായ മൂന്ന്‌
 പേര്‍. ജീവനു വേണ്ടി മൂന്നുപേര്‍. ഇതില്‍ ജീവിതത്തിന്റെ ദിനങ്ങങ്ങളവസാനിക്കാന്‍ മൂന്ന്‌
ആഴ്ച മാത്രം ബാക്കി നില്‍ക്കുന്ന കരുനാഗപ്പിള്ളി സ്വദേശി സുകുമാരനടക്കമുള്ളവര്‍ക്ക് മുന്നില്‍ പ്രതിബന്ധം തീര്‍ക്കുന്നത് മനുഷ്യര്‍ക്ക് വേണ്ടി മനുഷ്യര്‍ നിര്‍മ്മിച്ച നിയമത്തിന്റെ ചുവപ്പ് നൂല്‍ചരടുകള്‍ മാത്രം. വൈദ്യ ശാസ്ത്രം 21 ദിവസം മാത്രം ആയസ്സു പറയുന്ന കരുനാഗപ്പള്ളി സ്വദേശി സുകുമാരന് കരള്‍ നല്‍കാനും, ഒരു കുടുബത്തിന്റെ ഏക ആശ്രയമായ താമരമംഗലം സ്വദേശി ശ്രീകുമാരന്‍ നമ്പൂതിരിക്കും, മറ്റൊരു വ്യക്ക രോഗിക്കും വൃക്കകളും കരളും നല്‍കാന്‍ സമ്മതമറിയിച്ചത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപരന്ത്യം തടവില്‍ കഴിയുന്ന വയനാട്, പട്ടാമ്പി, പാലക്കാട് സ്വദേശികളാണ്.

ഒരേ ദിനം വൃക്കകള്‍ ദാനം നല്‍കി ചരിത്രമായ ദമ്പതികള്‍ കുന്നംകുളം കലശമലയിലെ ആര്യമഹര്‍ഷിയും പത്‌നി സിമിയും നേതൃത്വം നല്‍കുന്ന ആംസ് ഓര്‍ഗന്‍ ഡൊണേഴ്‌സ് ഇന്ത്യ എന്ന ജീവകാരുണ്യ സംഘം അവയവദാനത്തെ കുറിച്ച് തടവുകാരില്‍ ബോധമുണ്ടാക്കുക എന്നലക്ഷ്യത്തോടെ നടത്തിയ ജയില്‍ സന്ദര്‍ശന വേളയിലാണ് ഈ തടവുകാര്‍ തങ്ങളുടെ അവയങ്ങള്‍ ദാനം നല്‍കാന്‍ സമ്മതമറിയിക്കുക വഴി

കുറ്റവാളികളായി മുദ്രകുത്തപ്പെട്ടവരുടെ കാരുണ്യമുള്ള ഹൃദയം പുറം ലോകത്തേക്കറിയിക്കുന്നത്. എന്നാല്‍ നിയമത്തിന് മുന്നില്‍ കാരുണ്യത്തിന്റെ ഭാഷ തടസമാവുകയാണിവിടെ. കാരണം അവയവം ദാനം നല്‍കുന്നവര്‍ തടവുകാരായതിനാല്‍ ഇവര്‍ക്ക് പ്രത്യേക അനുമതിയും ജാമ്യവും നല്‍കണം. ഡി.ജി.പി ക്ക് ഇതു സംമ്പന്ധിച്ച് അപേക്ഷ നല്‍കിയെങ്കിലും മുന്‍പ് ഇത്തരം സംഭവങ്ങളുണ്ടായില്ലെന്നതിനാല്‍ സര്‍ക്കാര്‍ അനുമതിക്കായി അപേക്ഷ നല്‍കാന്‍ പറഞ്ഞിരിക്കുകയാണ്.

ദരിദ്ര കുടുംബാംഗങ്ങളായ ശ്രീകുമാറും സുകുമാരനും നാട്ടുകാര്‍ പിരിച്ചെടുത്ത് പണവുമായാണ് ചികില്‍സക്കെത്തിയത്. ജയിലില്‍ നിന്നുള്ള അന്തേവാസി വൃക്ക നല്‍കാന്‍ സന്നദ്ധത അറിയിച്ച സന്തോഷ വാര്‍ത്ത ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും ക്രിമിനല്‍ പശ്ചാതലത്തിലുള്ള ആളുകളില്‍ നിന്നും വൃക്ക സ്വീകരിക്കാന്‍ പ്രത്യക അനുമതി വേണമെന്നുള്ള മറുപടിയാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിച്ചത്. മാത്രമല്ല തടവുകാര്‍ക്ക് ജാമ്യവും ലഭിക്കേണ്ടതുണ്ട്. 21 ദിവസം മാത്രം ആയുസ്സു പറയുന്ന സുകുമാരന് കരള്‍ പകുത്തു നല്‍കാന്‍ അന്തേവാസികളായ രണ്ട്‌
Kidney transplantation, prisoners, life, week, man, family, patients, liver, death, hospital, law, government പേര്‍ തയ്യാറായത്.

തങ്ങള്‍ ചെയ്ത തെറ്റിന് കോടതി നല്‍കിയ ശിക്ഷ തങ്ങള്‍ അനുഭവിക്കുന്നു. പിന്നെന്തിന് ദാനം നല്‍കാന്‍ തയ്യാറാകുന്ന തങ്ങളുടെ അവയവങ്ങളോടും അവഞ്ജ എന്നതാണ് തടവുകാരുടെ ചോദ്യം. തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറാവുന്നത് തിരിച്ചറിയാനും ജീവനു വേണ്ടി മൂന്ന്‌
കുടുംബങ്ങളുടെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരത്തിനുമായി സര്‍ക്കാരില്‍ നിന്നും മനസ്സലിവിനു വേണ്ടി സംഘാടകര്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kidney transplantation, prisoners, life, week, man, family, patients, liver, death, hospital, law, government

Post a Comment