Follow KVARTHA on Google news Follow Us!
ad

ഇടുക്കിയില്‍ ജനസമ്പര്‍ക്ക പരിപാടി: അപേക്ഷകള്‍ 17 വരെ

മെയ് 28ന് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്കുളള അപേക്ഷകള്‍ ഏപ്രില്‍ 17 വരെ ഓണ്‍ലൈനായി സ്വീകരിക്കും. ജില്ലയിലെ എല്ലാ അക്ഷയ Oommen Chandy, Idukki, Kerala, Mass Contact Program, Malayalam News, Idukki News, Idukki Vartha.
ഇടുക്കി: (www.kvartha.com 30/03/2015) മെയ് 28ന് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്കുളള അപേക്ഷകള്‍ ഏപ്രില്‍ 17 വരെ ഓണ്‍ലൈനായി സ്വീകരിക്കും. ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും വില്ലേജ്, താലൂക്ക്, കലക്‌ട്രേറ്റ് എന്നിവിടങ്ങളിലും പരാതികള്‍ സ്വീകരിക്കും. രസീത് ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്ന് അപേക്ഷ നല്‍കിയവര്‍ വാങ്ങണമെന്ന് എ.ഡി.എം വി.ആര്‍ മോഹനന്‍ പിളള അറിയിച്ചു.

അപേക്ഷകളോടൊപ്പം ആധാര്‍ നമ്പര്‍ കൂടി നല്‍കുന്നതിനാല്‍ ധനസഹായം ആവശ്യമുള്ള കേസുകളില്‍ പെട്ടെന്ന് സഹായം വിതരണം ചെയ്യാന്‍ സാധിക്കും.  ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിച്ചിരിക്കുന്നതിനാലാണ് ധനസഹായം നേരിട്ട് അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യാന്‍ കഴിയുന്നത്.

17 ന് ശേഷം അപേക്ഷകള്‍ കലക്‌ട്രേറ്റ്, താലൂക്ക് എന്നിവിടങ്ങളില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. എല്ലാ അപേക്ഷകളില്‍മേലും സമയബന്ധിതമായി മറുപടി നല്‍കും. പരിഹരിക്കാന്‍ സാധിക്കാത്തതായ അപേക്ഷകളില്‍ കാരണം വ്യക്തമാക്കി വിശദമായ മറുപടി നല്‍കും. കിടപ്പിലായ രോഗികളുടെ അപേക്ഷയോടൊപ്പം ഫോട്ടോ കൂടി വയ്ക്കണം. ഇത്തരം അപേക്ഷകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി ധനസഹായം നല്‍കുന്നതിനുള്ള നടപടികള്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സ്വീകരിക്കും.
Oommen Chandy, Idukki, Kerala, Mass Contact Program, Malayalam News, Idukki News, Idukki Vartha.

പൂട്ടിക്കിടക്കുന്ന ഫാക്ടറികള്‍, തേയിലത്തോട്ടങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും അടങ്ങിയ പ്രൊപ്പോസല്‍ ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കണം. എച്ച്.ഐ.വി രോഗബാധിതരായവരുടെ റേഷന്‍ കാര്‍ഡുകള്‍ ബി.പി.എല്‍ കാര്‍ഡുകളാക്കി മാറ്റുന്നതിനുള്ള നടപടികളും  അച്ഛനും അമ്മയും ഉപേക്ഷിച്ച കുട്ടികളെ സ്‌നേഹപൂര്‍വ്വം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കുന്നതിനും  ജനസമ്പര്‍ക്ക പരിപാടിയില്‍ തീരുമാനമാകും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Oommen Chandy, Idukki, Kerala, Mass Contact Program, Malayalam News, Idukki News, Idukki Vartha.

Post a Comment