Follow KVARTHA on Google news Follow Us!
ad

പന്നിപ്പനി: ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കണമെന്ന് പൗരന്‍മാര്‍ക്ക് യു എ ഇയുടെ നിര്‍ദേശം

എച്ച് വണ്‍ എന്‍ വണ്‍ പടരുന്ന സാഹചര്യത്തില്‍ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കാന്‍ New Delhi, Visit, Report, Embassy, Gujrath, Rajasthan, Gulf,
ഡെല്‍ഹി: (www.kvartha.com 06.03.2015) എച്ച് വണ്‍ എന്‍ വണ്‍ പടരുന്ന സാഹചര്യത്തില്‍ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കാന്‍ പൗരന്‍മാര്‍ക്ക് യുഎഇയുടെ നിര്‍ദേശം. യുഎഇയിലെ 90 ലക്ഷം ജനങ്ങളില്‍ 30 ശതമാനവും ഇന്ത്യക്കാരാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കാന്‍ യു എ ഇ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഇന്ത്യയില്‍ ഉള്ള പൗരന്‍മാര്‍ യാത്രാസംബന്ധമായ നിര്‍ദേശങ്ങള്‍ക്ക് എംബസിയുമായി
 H1N1 scare: UAE warns citizens against India travel, New Delhi, Visit, Report,
ബന്ധപ്പെടണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജനുവരി ഒന്നുമുതലുള്ള മെഡിക്കല്‍ റിപോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ 23,000 പേര്‍ക്കാണ് പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം കൂടുതലായും റിപോര്‍ട്ട് ചെയ്തിരിക്കുന്നത് ഗുജറാത്തിലും രാജസ്ഥാനിലുമാണ് .

ഇതിനോടകം തന്നെ ഗുജറാത്തില്‍ 302 പേരും രാജസ്ഥാനില്‍ 295 പേരും മധ്യപ്രദേശില്‍ 174 പേരും പന്നിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ട്. തലസ്ഥാനമായ ഡെല്‍ഹിയില്‍ 3,299 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  H1N1 scare: UAE warns citizens against India travel, New Delhi, Visit, Report, Embassy, Gujrath, Rajasthan, Gulf.

Post a Comment