Follow KVARTHA on Google news Follow Us!
ad

ഇടതു കര്‍ഷക സംഘടനാ ജാഥ തുടങ്ങി

ഇടതുപക്ഷ കര്‍ഷകസംഘടനകളുടെ ആഭിമുഖ്യത്തിലുള്ള സംസ്ഥാന ജാഥയ്ക്ക് തൊടുപുഴയില്‍ തുടക്കമായി. കിസാന്‍സഭ സംസ്ഥാന Farmer, Thodupuzha, Rally, Kerala, Farmer's Jatha began.
തൊടുപുഴ: (www.kvartha.com 06/03/2015) ഇടതുപക്ഷ കര്‍ഷകസംഘടനകളുടെ ആഭിമുഖ്യത്തിലുള്ള സംസ്ഥാന ജാഥയ്ക്ക് തൊടുപുഴയില്‍ തുടക്കമായി. കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് വി. ചാമുണ്ണി നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയാണ് ഇടുക്കി ജില്ലയിലെ റബര്‍ കാര്‍ഷികമേഖലയായ തൊടുപുഴയില്‍നിന്ന് പര്യടനം തുടങ്ങിയത്.

വിവിധ കര്‍ഷകസംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്ണന്‍ ജാഥാ ക്യാപ്ടന്‍ കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് വി. ചാമുണ്ണിയെ ഷാളണിയിച്ച് ജാഥ ഉദ്ഘാടനം ചെയ്തു.

Farmer, Thodupuzha, Rally, Kerala, Farmer's Jatha began.കിസാന്‍സഭ സംസ്ഥാന സെക്രട്ടറി മാത്യു വര്‍ഗീസ് അധ്യഷനായി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.പി. മേരി, സി.വി. വര്‍ഗീസ്, വി.വി. മത്തായി, എന്‍.വി. ബേബി, എന്‍. ശിവരാജന്‍, കെ.എച്ച്. ഹബീസ്, ജൂബി കുന്നപ്പിള്ളി, സി.എ. ഏലിയാസ്, സോമന്‍ എസ്. നായര്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, കെ.സി. ജോസ്, കെ. സലിംകുമാര്‍, പ്രൊഫ. എം.ടി. ജോസഫ്, എ.എം. മമ്മൂഞ്ഞ്, തോമസ് തോട്ടുങ്കല്‍, പി.കെ. വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Farmer, Thodupuzha, Rally, Kerala, Farmer's Jatha began.

Post a Comment