Follow KVARTHA on Google news Follow Us!
ad

ദുബൈ പെണ്‍വാണിഭം: CBI റിപോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍, ദിവസം ഒരു പെണ്‍കുട്ടിക്ക് 50 ഇടപാടുകാര്‍

ദുബൈയില്‍ പെണ്‍വാണിഭക്കേസില്‍ സി ബി ഐ എറണാകുളം സി ജെ എം കോടതിയില്‍ Kochi, CBI, Dubai, Ernakulam, Nedumbassery Airport, Flight, Court, Mobil Phone, Kerala,
കൊച്ചി: (www.kvartha.com 27.02.2015) ദുബൈയില്‍ പെണ്‍വാണിഭക്കേസില്‍ സി ബി ഐ എറണാകുളം സി ജെ എം കോടതിയില്‍ സമര്‍പിച്ചിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്ത് കേസില്‍ സി ബി ഐ സമര്‍പിച്ച കുറ്റപത്രത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്.

ഒരു പെണ്‍കുട്ടിക്ക് ദിവസവും 50 ഇടപാടുകാരെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഒരു ഇടപാടുകാരനില്‍ നിന്നും 50 ദിര്‍ഹം ലഭിക്കും. ആര്‍ത്തവ സമയത്തു പോലും പെണ്‍കുട്ടികള്‍ കാമഭ്രാന്തന്‍മാരുടെ ആക്രമണത്തിന് ഇരയാവുന്നതായും റിപോര്‍ട്ട്. വീട്ടുജോലിക്കായി ദുബൈയിലേക്ക് ഫ്‌ളൈറ്റ് കയറിയ പെണ്‍കുട്ടികളാണ് പെണ്‍വാണിഭ സംഘത്തിന്റെ കൈകളിലെത്തിപ്പെട്ടത്. കുടുംബത്തിലെ ദാരിദ്രം മാറ്റാന്‍ ഗള്‍ഫിലെത്തിയ പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നത്.

കാര്‍ യാത്രയ്ക്കിടയിലാണ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയാവുന്നത്. കാറിലെ ഡിക്കിയില്‍ വെച്ച് കാമഭ്രാന്തന്‍മാര്‍ പെണ്‍കുട്ടികളെ കടിച്ചുകീറിയാലും ആരും ഒന്നും മിണ്ടില്ല. ആവശ്യക്കാരനില്‍ നിന്നും പണം വാങ്ങുന്നത് ഇടനിലക്കാരനാണ് . പെണ്‍കുട്ടികളെ വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ അനുവദിക്കാറില്ല. ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

കൂലിയായി ലഭിക്കുന്ന 50 ദിര്‍ഹത്തിന്റെ പകുതി സംഘം കമ്മിഷനായി  എടുക്കും. ബാക്കി ഇരുപത്തിയഞ്ചിന്റെ പകുതി യാത്ര,ഭക്ഷണം, മരുന്ന് എന്നിവയുടെ പേരിലെടുത്ത് 12.5 ദിര്‍ഹമാണ് ഇരകള്‍ക്ക് നല്‍കുന്നത്. ഈ പണം കൈവശം വയ്ക്കാനുള്ള അധികാരവും യുവതികള്‍ക്കില്ല.

ആര്‍ത്തവ സമയത്തും യുവതികളെ വിശ്രമിക്കാന്‍ വിടില്ലെന്നാണ് റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ആര്‍ത്തവമുള്ള സ്ത്രീകളെ ഗോഡൗണ്‍ എന്ന് വിളിപ്പേരുള്ള കെട്ടിടത്തിലാണ് താമസിപ്പിക്കുന്നത്. ആവശ്യക്കാരുണ്ടെങ്കില്‍ ഗുളിക കഴിപ്പിച്ചും അല്ലാതെയും അവര്‍ക്ക് വഴങ്ങിക്കൊടുക്കണം. ഇല്ലെങ്കില്‍ ക്രൂരമായ ശാരീരിക പീഡനങ്ങള്‍ ഏല്‍പിക്കാറാണ് പതിവ്. ഗള്‍ഫിലെത്തുന്ന പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും സംഘം വാങ്ങിവയ്ക്കുകയാണ് പതിവ്.

പ്രശ്‌നമുണ്ടാക്കിയാല്‍ നാട്ടിലുള്ള സംഘാംഗങ്ങളെ കൊണ്ട് വീട്ടുകാരെ പച്ചയ്ക്ക് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തും . അതോടെ സംഘത്തിന്റെ ഭീഷണിക്ക് വഴങ്ങിക്കൊടുക്കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാകും.  പെണ്‍വാണിഭത്തിന്റെ മുഖ്യനടത്തിപ്പുകാരിയും രണ്ടാംപ്രതിയുമായ ലിസി സോജന്റെ കസ്റ്റഡിയിലാണ് പെണ്‍കുട്ടികളെ  താമസിപ്പിക്കുന്നത്. മാസങ്ങള്‍ കൂടുമ്പോഴാണ്  ലിസിയുടെ  മൊബൈല്‍ ഫോണില്‍ വീട്ടുകാരുമായി സംസാരിക്കാനുള്ള അവസരങ്ങള്‍ ഇവര്‍ നല്‍കുന്നത്. വളരെ കുറച്ചു സമയം മാത്രമാണ് സംസാരിക്കാന്‍ അനുവദിക്കുന്നത്.  ലൗഡ് സ്പീക്കറില്‍ സംസാരിക്കുന്നതിനാല്‍ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ദുരനുഭവം വീട്ടുകാരെ അറിയിക്കാനും കഴിയില്ല.

നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസില്‍ 13 പേരെ പ്രതി ചേര്‍ത്താണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ദുബൈയില്‍ അല്‍ വാസി സ്റ്റുഡിയോ നടത്തുന്ന തൃശൂര്‍ വലപ്പാട് ചന്തപ്പടി കൊണ്ടിയറ വീട്ടില്‍ കെ.വി.സുരേഷ് ആണ് മുഖ്യസൂത്രധാരന്‍.

കൊടുങ്ങല്ലൂര്‍ കരുമാത്തറ മഠത്തിവിലാകം ലിസി സോജന്‍, ലോകമലേശ്വരം അണ്ടുരുത്തിയില്‍ വീട്ടില്‍ സേതുലാല്‍ എന്ന ബഷീര്‍, തിരുവനന്തപുരം വട്ടപ്പാറ ചിറ്റഴ വിശ്വവിഹാറില്‍ അനില്‍കുമാര്‍, ഇടുക്കി കട്ടപ്പന പാറക്കല്‍ വീട്ടില്‍ പി.വി. ബിന്ദു, കൊല്ലം പുനലൂര്‍ മണിയാര്‍ദേശം കുഴിവിള വീട്ടില്‍ ശാന്ത, കൊടുങ്ങല്ലൂര്‍ എറിയാട് അവണിത്തറയില്‍ എ.പി.മഹേഷ്, തിരുവനന്തപുരം നല്ലയമ്പലം സ്വദേശി കെ.സുധര്‍മന്‍, കൊച്ചി ചമ്പക്കര പായപ്പിള്ളി വര്‍ഗീസ് റാഫേല്‍, ചാവക്കാട് കൂട്ടാലിങ്ങല്‍ പണിക്കവീട്ടില്‍ പി.കെ.കബീര്‍, തൃശൂര്‍ പാഴൂര്‍ വലിയകത്ത് സിറാജ്, കൊടുങ്ങല്ലൂര്‍ തോട്ടുങ്ങല്‍ വീട്ടില്‍ റഫീഖ് എന്ന സുനില്‍, മലപ്പുറം ചേലമ്പ്ര മരിയടത്ത് വീട്ടില്‍ എം.രമേശന്‍ എന്ന ബാബു എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. മുഖ്യപ്രതി സുരേഷ് അടക്കം മൂന്ന് പ്രതികളെ പിടികൂടാനായിട്ടില്ല. പ്രതികള്‍ക്കെതിരെ ഐപിസി 120 (ബി), 342, 343, 355, 366, 368, 376, 420 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം എഫ്.ഐ.ആറില്‍ പ്രതിചേര്‍ത്തിരുന്ന പോലീസ് ഉദ്യോഗസ്ഥരടക്കം മൂന്നുപേരെ ഒഴിവാക്കിയാണ് സി ബി ഐ കുറ്റപത്രം സമര്‍പിച്ചത്. മനുഷ്യക്കടത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു പരാമര്‍ശവും കുറ്റപത്രത്തിലില്ല. എമിഗ്രേഷന്റെ സഹായത്തോടെയാണ് മനുഷ്യക്കടത്ത് നടന്നതെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിട്ടും ഇവരെ ഒഴിവാക്കുകയാണ് സി ബി ഐ ചെയ്തത്.
Kochi, CBI, Dubai, Ernakulam, Nedumbassery Airport, Flight, Court, Mobil Phone, Kerala,
 നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ എസ്.ഐയായിരുന്ന കോട്ടയം മുങ്ങാംകുഴി കണിപ്പറമ്പില്‍ രാജു മാത്യു, എമിഗ്രേഷന്‍ പോലീസുകാരനായിരുന്ന വലപ്പാട് കൊണ്ടിയാറ വീട്ടില്‍ സുരേഷ്, കൊടുങ്ങല്ലൂര്‍ എറിയാട് വാലത്തറ വീട്ടില്‍ പ്രശാന്ത് കുമാര്‍, തൃശൂര്‍ മുകുന്ദപുരം വള്ളിവട്ടം പാറശേരി വീട്ടില്‍ ഷാജി എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കടപ്പുറത്തെ ഷെഡില്‍ 4 പെണ്‍മക്കളും അനാഥരായി; മുഹമ്മദ് വേദനയില്ലാത്ത ലോകത്തേക്ക്...
Keywords: Chargesheet filed against 11 in human trafficking case, Kochi, CBI, Dubai, Ernakulam, Nedumbassery Airport, Flight, Court, Mobil Phone, Kerala.

Post a Comment