Follow KVARTHA on Google news Follow Us!
ad

2012ല്‍ ബിജെപിക്ക് ഒരു രൂപ പോലും സംഭാവന നല്‍കാത്ത കമ്പനികള്‍ 2013ല്‍ നല്‍കിയത് കോടികള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: (www.kvartha.com 25/02/2015) 2013 മുതല്‍ 2014 വരെ ബിജെപിക്ക് സംഭവനകളുടെ പെരുമഴയായിരുന്നു. അസോസിയേഷന്‍ ഫോര്‍ Donations, Corporate Companies, BJP, Congress,
ന്യൂഡല്‍ഹി: (www.kvartha.com 25/02/2015) 2013 മുതല്‍ 2014 വരെ ബിജെപിക്ക് സംഭവനകളുടെ പെരുമഴയായിരുന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും നാഷണല്‍ ഇലക്ഷന്‍ വാച്ചും സം യുക്തമായി നടത്തിയ വിശകലനത്തിലാണ് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചിരിക്കുന്ന കോടികളുടെ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ച സംഭാവനകളുടെ 69 ശതമാനവും ബിജെപിക്കാണ് ലഭിച്ചിരിക്കുന്നത്. ഇത്രയും കൂടുതല്‍ സംഭാവനകള്‍ ബിജെപിക്ക് ലഭിക്കുമ്പോള്‍ കേന്ദ്രം ഭരിച്ചിരുന്നത് യുപിഎ സര്‍ക്കാരായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

മുന്‍ വര്‍ഷത്തേക്കാള്‍ സംഭാവനകളില്‍ 201314ല്‍ 150 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്. സംഭാവനകളുടെ 92 ശതമാനവും കോര്‍പ്പറേറ്റ് ഭീമന്മാരില്‍ നിന്നാണെന്നതും ശ്രദ്ധേയമാണ്. 20,000 രൂപയില്‍ കൂടുതല്‍ സംഭാവനയായി ലഭിച്ചിട്ടുള്ള തുകകള്‍ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തുവിട്ടിട്ടുള്ളത്. ആകെ 247.79 കോടിയാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമായി ലഭിച്ചിട്ടുള്ളത്. ആകെ 2361 സംഭാവനകളും ഉണ്ടായി.

 Donations, Corporate Companies, BJP, Congress, ഏറ്റവും കൂടുതല്‍ പണം ബിജെപിക്ക് സംഭാവനയായി നല്‍കിയിട്ടുള്ളത് ഭാരതി ഗ്രൂപ്പിന്റെ സത്യ ഇലക്റ്ററല്‍ ട്രസ്റ്റാണ്, 41.37 കോടി. സ്‌റ്റേര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡാണ് തൊട്ടുപിന്നില്‍. 15 കോടിയാണ് ഇവര്‍ സംഭാവനയായി നല്‍കിയത്. 7.5 കോടി സംഭാവന നല്‍കി കൈര്‍ന്‍ ഇന്റ്യ ലിമിറ്റഡ് മൂന്നാം സ്ഥാനത്തുണ്ട്. എന്നാല്‍ ഈ കമ്പനികളൊന്നും തന്നെ 2012ല്‍ ബിജെപിക്ക് ഒരു രൂപ പോലും സംഭാവനയായി നല്‍കിയിട്ടില്ല.

2012ല്‍ 87.67 കോടിയായിരുന്നു ബിജെപിക്ക് സംഭാവനയായി ലഭിച്ചത്. 2013ല്‍ ഇത് 170.86 കോടിയായി മാറി. കോണ്‍ഗ്രസിനാകെ 60 കോടിയാണ് സംഭാവനയായി ലഭിച്ചത്. സത്യ ഇലക്റ്ററല്‍ ട്രസ്റ്റാണ് കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ പണം നല്‍കിയിരിക്കുന്നത്. 36.50 കോടിയാണിവര്‍ നല്‍കിയിരിക്കുന്ന തുക.

SUMMARY: It was raining donations for the Bharatiya Janata Party in 2013-14. An analysis by the Association for Democratic Reforms (ADR) and National Election Watch (NEW) has found that the party cornered about 69 per cent of the total donations made to the parties in the country during that period. Surprisingly, the party was not in power at the Centre when it gained the most.

Keywords: Donations, Corporate Companies, BJP, Congress,

Post a Comment