Follow KVARTHA on Google news Follow Us!
ad

സ്ത്രീശക്തി പുരസ്‌കാരത്തിന് ഏഷ്യാനെറ്റിനൊപ്പം സര്‍ക്കാരും; ആര്‍ക്കായിരിക്കും ആ ലക്ഷം രൂപ

മലയാളത്തിലെ ഏറ്റവും പ്രമുഖ സ്വകാര്യ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ മൂന്നാമത് സ്ത്രീശക്തി പുരസ്‌കാരവുമായി സംസ്ഥാന Kerala, Award, Asianet, Women, Asianet Sthree Shakthi Puraskaram jointly with KSWDC.
തിരുവനന്തപുരം: (www.kvartha.com 26/02/2015) മലയാളത്തിലെ ഏറ്റവും പ്രമുഖ സ്വകാര്യ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ മൂന്നാമത് സ്ത്രീശക്തി പുരസ്‌കാരവുമായി സംസ്ഥാന സര്‍ക്കാരും കൈകോര്‍ക്കുന്നു. സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള വനിതാ വികസന കോര്‍പറേഷനുമായിച്ചേര്‍ന്നാണ് 2014ലെ പുരസ്‌കാരം. അന്തര്‍ദേശീയ വനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് ഇത് പ്രഖ്യാപിക്കുക. ആരൊക്കെയായിരിക്കും ആദ്യവട്ട പാനലിലെന്ന് വൈകാതെ ഏഷ്യാനെറ്റ് പുറത്തുവിടും. ഇവരില്‍ ആരായിരിക്കും പുരസ്‌കാര ജേതാവ് എന്ന ആകാംക്ഷയാണു പിന്നീട്. 2013ല്‍ തുടങ്ങിയ സ്ത്രീശക്തി പുരസ്‌കാരത്തിന് ഇതാദ്യമായാംണ് സര്‍ക്കാരുമായി ഏഷ്യാനെറ്റ് ന്യൂസ് കൈകോര്‍ക്കുന്നത്.

സ്ത്രീശാക്തീകരണം പ്രഖ്യാപിത അജന്‍ഡയായ സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ സ്ഥാപനമാണ് വനിതാ വികസന കോര്‍പറേഷന്‍ എന്ന പ്രത്യേകതയുണ്ട്. അന്ധതയെ പ്രതിഭയുടെ മികവുകൊണ്ട് മറികടന്ന ഗായിക വൈക്കം വിജയലക്ഷ്മിക്കാണ് ആദ്യ പുരസ്‌കാരം നല്‍കിയത്. പാലിയേറ്റീവ് രംഗത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഉമാ പ്രേമന് 2013ല്‍ സ്ത്രീശക്തി പുരസ്‌കാരം നല്‍കി. ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണു പുരസ്‌കാരം.

നില്‍പു സമരനായികയും ആദിവാസി ഗോത്രമഹാ സഭ നേതാവുമായ സി.കെ. ജാനു മുതല്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളിലെ ജീവനക്കാരികള്‍ക്ക് ഇരിക്കാനുള്ള അവകാശത്തിനുവേണ്ടി സമരം നയിക്കുന്ന കോഴിക്കോട് സ്വദേശി വിജി വരെ പുരസ്‌കാരത്തിനു പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഉണ്ടായേക്കുമെന്നാണു സൂചന. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ രാജ്യത്തിന്റെ നാടിന്റെ അഭിമാനമുയര്‍ത്തിയ വനിതാ താരങ്ങളില്‍ ഒന്നിലധികം പേരുണ്ടാകും. സാഹിത്യ, സിനിമാ രംഗങ്ങളില്‍ നിന്നായിരിക്കും മറ്റുള്ളവര്‍. അതേസമയം ജീവിതകാലം മുഴുവന്‍ നീതിക്കായി പോരാടിയവരും മറ്റുള്ളവരുടെ പോരാട്ടങ്ങള്‍ക്ക് മാതൃകയായവരുമായ ചിലരെയും പരിഗണിക്കുന്നതായാണു സൂചന.
  Kerala, Award, Asianet, Women, Asianet Sthree Shakthi Puraskaram jointly with KSWDC.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:   Kerala, Award, Asianet, Women, Asianet Sthree Shakthi Puraskaram jointly with KSWDC.

Post a Comment