Follow KVARTHA on Google news Follow Us!
ad

ടിവി ന്യൂ 'പാട്ട് സംപ്രേഷണം' ഹിറ്റ്; വാര്‍ത്ത നിര്‍ത്തിയതിനു നോട്ടീസ്

വാര്‍ത്താ സംപ്രേഷണം അവസാനിപ്പിച്ച് പാട്ട് സംപ്രേഷണ മാത്രമാക്കിയ ടിവി ന്യൂ ചാനലിന് പ്രേക്ഷകര്‍ വര്‍ധിച്ചു. കഴിഞ്ഞ രണ്ടാഴചയോളമായി TV New To Convert As News Channel, Channel, Thiruvananthapuram, Kerala, News, Music Director
തിരുവനന്തപുരം:(www.kvartha.com 21.12.2014) വാര്‍ത്താ സംപ്രേഷണം അവസാനിപ്പിച്ച് പാട്ട് സംപ്രേഷണ മാത്രമാക്കിയ ടിവി ന്യൂ ചാനലിന് പ്രേക്ഷകര്‍ വര്‍ധിച്ചു. കഴിഞ്ഞ രണ്ടാഴചയോളമായി മുഴുവന്‍ സമയവും പഴയതും പുതിയതുമായ സിനിമാ ഗാനങ്ങള്‍ മാത്രമാണ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ചാനല്‍ ടിവി ന്യൂ സംപ്രേഷണം ചെയ്യുന്നത്. അതിനുമുമ്പ്, ചാനല്‍ ആരംഭിച്ചതുമുതല്‍ മൂന്നു മാസത്തോളമായി വാര്‍ത്താ ബുള്ളറ്റിനുകളും വാര്‍ത്താധിഷ്ഠിത പരിപാടികളും മറ്റു വിനോദപരിപാടികളും സംപ്രേഷണം ചെയ്തിരുന്നപ്പോള്‍ പ്രേക്ഷകര്‍ തിരിഞ്ഞുനോക്കാതിരുന്ന പ്രേക്ഷകര്‍ ഇപ്പോള്‍ ചാനല്‍ കാണുന്നുണ്ടെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

തങ്ങളുടെ അഭ്യുദയകാംക്ഷികളില്‍ നിന്നും മറ്റുമുള്ള വിശ്വസനീയ വിവരമാണ് ഇതെന്നും ടാം (ടെലിവിഷന്‍ ഓഡിയന്‍സ് മെഷര്‍മെന്റ്) ചാര്‍ട്ടില്‍ കടക്കാന്‍ ഇതൊരു തുടക്കമാകുമെന്നു പ്രതീക്ഷിക്കുന്നതായും ചേംബര്‍ വൃത്തങ്ങള്‍ പറയുന്നു. ഈ പുതിയ സാഹചര്യത്തില്‍ നിന്ന് പഠിച്ച് ടിവി ന്യൂവിനെ ഒരു മ്യൂസിക് ചാനലാക്കി മാറ്റുന്നതിനേക്കുറിച്ചാണ് ഇപ്പോഴത്തെ ആലോചനയെന്നും അറിയുന്നു. ഇപ്പോഴത്തെപ്പോലെ തുടര്‍ച്ചയായി പാട്ടുകള്‍ ഇട്ടുകൊണ്ടിരിക്കുന്നതിനു പകരം സംഗീതവുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ തയ്യാറാക്കി അവതരിപ്പിക്കുകയും അത് പ്രധാനമാക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

സൂര്യ ടിവി ആരംഭിച്ച സൂര്യ മ്യൂസിക് ചാനല്‍ ഹിറ്റായതിന്റെ അനുഭവവും പരിഗണിക്കും. വാര്‍ത്താ- വിനോദ ചാനലായി ആരംഭിച്ച ശേഷം സമ്പൂര്‍ണ മ്യൂസിക് ചാനലാക്കി മാറ്റുന്ന ആദ്യ ചാനലായേക്കും ടിവി ന്യൂ. അതിനിടെ, വാര്‍ത്താ സംപ്രേഷണം മുന്നറിയിപ്പില്ലാതെ നിര്‍ത്തിവച്ചതിനു വിശദീകരണം ചോദിച്ച് അതിലെ എഡിറ്റോറിയല്‍ വിഭാഗം ജീവനക്കാര്‍ക്ക മാനേജ്‌മെന്റ് നോട്ടീസ് അയച്ചുതുടങ്ങി. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ രേഖാമൂലം ബോധിപ്പിക്കണം എന്നാണ് നോട്ടീസ്.

ചാനല്‍ ഭാഗികമായി നിന്നുപോയതോടെ അവധിയിലായ ജീവനക്കാര്‍ക്ക് തപാലില്‍ രജിസ്റ്റേഡ് നോട്ടീസാണ് ലഭിച്ചുതുടങ്ങിയത്. ശമ്പളം മുടങ്ങിയതോടെയാണ് കേരളത്തില്‍ ഏറ്റവും അവസാനം ആരംഭിച്ച ചാനലായ ടിവി ന്യൂവില്‍ വാര്‍ത്താ സംപ്രേഷണം നിര്‍ത്തിവച്ചത്. മാനേജ്‌മെന്റിനെ രേഖാമൂലം അറിയിച്ചാണ് ഇതു ചെയ്തതെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ അറിയിപ്പൊന്നും ഇല്ലാതെയാണ് വാര്‍ത്ത നിര്‍ത്തിയതെന്നും അത് ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടിയാണ് കാരണംകാണിക്കല്‍ നോട്ടീസ്.

അതേസമയം, വാര്‍ത്തയും വിനോദവുമായി പഴയ രീതിയില്‍തന്നെ ചാനല്‍ വീണ്ടും ആരംഭിച്ചാല്‍ ജില്ലാ ബ്യൂറോകളും മറ്റും തുടര്‍ന്നുകൊണ്ടുപോകാനുള്ള വരുമാനമില്ലെന്നും അവരെ ഒഴിവാക്കി മ്യൂസിക് ചാനല്‍ തുടങ്ങാന്‍ പിരിച്ചുവിടലിന് കാരണമുണ്ടാക്കുകയാണെന്നും ജീവനക്കാര്‍ പറയുന്നു.

TV New To Convert As News Channel, Channel, Thiruvananthapuram, Kerala, News, Music Director

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: TV New To Convert As News Channel, Channel, Thiruvananthapuram, Kerala, News, Music Director

Post a Comment