Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസില്‍ അംഗത്വം ലഭിക്കണമെങ്കില്‍ വിശ്വസ്തത തെളിയിക്കണം: രാഹുല്‍ഗാന്ധി

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പുതിയ അടവുകളുമായി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. Lok Sabha, Election, Criticism, Leaders, National,
ഡെല്‍ഹി: (www.kvartha.com 22.12.2014) കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പുതിയ അടവുകളുമായി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. പാര്‍ട്ടിയില്‍ ചേരണമെങ്കില്‍ അംഗങ്ങള്‍ വിശ്വസ്തത തെളിയിക്കണമെന്നാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്.

രാജ്യമെങ്ങും മോഡി തരംഗം സൃഷ്ടിക്കുമ്പോഴാണ് രാഹുലിന്റെ പുതിയ തീരുമാനം. ഇത്തരം തീരുമാനങ്ങള്‍ കൊണ്ട്  ഉള്ള അംഗങ്ങള്‍ പോലും ഒഴിഞ്ഞു പോകുമെന്നാണ് കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കള്‍ പറയുന്നത്. ഇതനുസരിച്ച് കോണ്‍ഗ്രസില്‍ അംഗത്വം ലഭിക്കാന്‍ രണ്ടു വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് കാണിക്കണം.

Rahul says congress are trying to reduce the membership, Lok Sabha, Election, Criticism,മാത്രമല്ല പ്രാഥമിക അംഗങ്ങളും സജീവ അംഗങ്ങളുമെന്ന പഴയ രീതിയിലേക്ക് നീങ്ങാനാണ് കോണ്‍ഗ്രസിന്റെ ആലോചന. പ്രാഥമിക അംഗമായി പാര്‍ട്ടിയില്‍ ചേരുന്നയാള്‍ രണ്ടു വര്‍ഷം കഴിവ് തെളിയിച്ച് പാര്‍ട്ടിക്ക് വിശ്വാസം ഉറപ്പുവരുത്തണം. എന്നാല്‍  മാത്രമേ സജീവ അംഗത്വം ലഭിക്കൂ.  പാര്‍ട്ടിയോട് വിശ്വസ്തതയുള്ള പ്രവര്‍ത്തകരെ സൃഷ്ടിക്കുകയാണ് ഇത്തരം നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും രാഹുല്‍ പറഞ്ഞു.

അംഗങ്ങള്‍ കൂടിയതു കൊണ്ടൊന്നും   പാര്‍ട്ടി ശക്തി പ്രാപിക്കില്ല. ആത്മാര്‍ഥമായ
പ്രവര്‍ത്തനത്തിലാണ് കാര്യമെന്നും രാഹുല്‍ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ട സാഹചര്യത്തിലാണ് രാഹുല്‍ പുതിയ തീരുമാനങ്ങളെടുക്കുന്നതെന്നാണ് വിലയിരുത്തല്‍. രാഹുലിന്റെ പുതിയ നയങ്ങളാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Rahul says congress are trying to reduce the membership, Lok Sabha, Election, Criticism, Leaders, National.

Post a Comment