Follow KVARTHA on Google news Follow Us!
ad

ഇനി സര്‍ക്കാര്‍ വക കുപ്പിവെളളവും: ഹില്ലി അക്വ വിപണിയിലേക്ക്

ഇനി കുപ്പിവെളളം സര്‍ക്കാര്‍ വകയും. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ആദ്യ കുടിവെളളം ഹില്ലി അക്വ ഉടന്‍ Idukki, Thodupuzha, Kerala, Water, Business, Government, Water Bottle
തൊടുപുഴ: (www.kvartha.com 22.12.2014) ഇനി കുപ്പിവെളളം സര്‍ക്കാര്‍ വകയും. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ആദ്യ കുടിവെളളം ഹില്ലി അക്വ ഉടന്‍ വിപണിയിലെത്തും. മലങ്കര അണക്കെട്ടിന്റെ തീരത്താണ് കുടിവെളള ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. ഫാക്ടറിക്ക് ഐ.എസ്.ഐയുടെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും അംഗീകാരം ലഭിച്ചു. ജനുവരി അവസാന വാരം ഫാക്ടറിയുടെ ഉദ്ഘാടനം നടത്താനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ബോട്ടിലിന് 15 രൂപയായിരിക്കും വില. വന്‍കിട കമ്പനികളുടെ കുപ്പിവെളളത്തിന് 20 രൂപ നല്‍കണം.


ഐ.എസ്.ഐ അധികൃതരുടെ പരിശോധന രണ്ടര മാസം മുമ്പ് പൂര്‍ത്തിയായെങ്കിലും അംഗീകാരം ലഭിക്കാന്‍ വൈകിയതാണ് ഉദ്ഘാടനം അനിശ്ചിതത്വത്തിലാക്കിയത്. നിര്‍ണായക സര്‍ട്ടിഫിക്കറ്റായ ഐ.എസ്.ഐ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ പുതുവര്‍ഷത്തിലെ ആദ്യ മാസം തന്നെ ഫാക്ടറി പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. കമ്പനിക്കാവശ്യമായ ലേബലുകള്‍ പ്രിന്റ് ചെയ്ത് ലഭിക്കുതിനുള്ള നടപടികളാണ് അവശേഷിക്കുന്നത്. അത് കൂടി പൂര്‍ത്തിയായാല്‍ ഉദ്ഘാടന തീയതി തീരുമാനിക്കും.

ഫാക്ടറിയുടെ ട്രയല്‍ റണ്‍ മൂന്നു മാസം മുമ്പ് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പ്ലാന്റ് നിര്‍മിച്ച ഗുജറാത്ത് കമ്പനിയില്‍ നിന്നുള്ള സാങ്കേതികവിദഗ്ധരടങ്ങുന്ന സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ട്രയല്‍ റണ്‍. അവസാനവട്ട അറ്റകുറ്റപ്പണികള്‍ മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കിയെങ്കിലും വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ വൈകിയതിനാല്‍ ട്രയല്‍ റണ്ണും നീണ്ടു.

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന് കീഴിലാണ് കുപ്പിവെളളം വിപണിയിലിറക്കുന്നത്. മലങ്കര അണക്കെട്ടില്‍ നിന്ന് പൈപ്പ് വഴി പ്ലാന്റിലെത്തുന്ന വെള്ളം മൂന്നു ഘട്ടങ്ങളിലായി ശുദ്ധീകരിച്ച് പ്രധാന ടാങ്കിലെത്തിക്കും. മണിക്കൂറില്‍ 8000 ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് ശേഖരിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കമ്പനിയിലേക്കുള്ള ജീവനക്കാരുടെ നിയമനവും പൂര്‍ത്തിയായി. ഒരു ഷിഫ്റ്റില്‍ 10 ജീവനക്കാരായിരിക്കും ജോലി ചെയ്യുക. എട്ട് മണിക്കൂറിന്റെ ഒരു ഷിഫ്റ്റില്‍ 7200 ലിറ്റര്‍ വെള്ളം കുപ്പികളില്‍ നിറക്കാന്‍ കഴിയും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Thodupuzha, Kerala, Water, Business, Government, Water Bottle. 

Post a Comment