Follow KVARTHA on Google news Follow Us!
ad

വിമാനത്തിനുള്ളില്‍ യുവതികളുടെ കൂട്ടത്തല്ല്

വിമാനത്തിനുള്ളില്‍ യുവതികളുടെ കൂട്ടത്തല്ല്. ചൈനയില്‍ നിന്നും ഹോങ്കോങ്ങിലേക്ക് പുറപ്പെട്ട Beijing, China, Threatened, Passenger, Police, Case, World,
ബീജിംഗ്: (www.kvartha.com 20.12.2014) വിമാനത്തിനുള്ളില്‍ യുവതികളുടെ കൂട്ടത്തല്ല്. ചൈനയില്‍ നിന്നും ഹോങ്കോങ്ങിലേക്ക് പുറപ്പെട്ട വിമാനത്തിനുള്ളിലാണ് കൂട്ടത്തല്ല്. വിമാനം പറന്നുയര്‍ന്നു തുടങ്ങിയതോടെ ഒരു യുവതിയുടെ മടിയില്‍ കിടന്നിരുന്ന കുഞ്ഞ് കരയാന്‍ തുടങ്ങിയതാണ് പ്രശ്‌നത്തിന് കാരണം.

കുഞ്ഞിന്റെ കരച്ചില്‍ തൊട്ടടുത്ത സീറ്റില്‍ ഇരുന്നിരുന്ന മറ്റ് രണ്ട് യുവതികള്‍ക്ക് അലേസരമുണ്ടാക്കി. അവര്‍  കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ അമ്മയോട് ആവശ്യപ്പെട്ടു. അധികം വൈകാതെ യുവതികള്‍ തമ്മില്‍ കുട്ടിയുടെ കരച്ചിലിനെ ചൊല്ലി കലഹം ആരംഭിക്കുകയും ചെയ്തു.

ബഹളം കൂടിയതോടെ കുഞ്ഞിന്റെ കരച്ചിലിന്റെ ശക്തിയും വര്‍ധിച്ചു.  ഒടുവില്‍ പ്രശ്‌നം രൂക്ഷമായതോടെ മറ്റ് യാത്രക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും എന്ന ഘട്ടമെത്തിയപ്പോള്‍ വിമാനജീവനക്കാര്‍ ഇടപെടുകയും  തര്‍ക്കം അവസാനിപ്പിച്ചില്ലെങ്കില്‍ വിമാനം തിരിച്ചിറക്കുമെന്ന് ഭീണിപ്പെടുത്തുകയും ചെയ്തു. അതോടെ അടി അവസാനിച്ചു.

വിമാനം ഇറക്കിയതോടെ പ്രശ്‌നമുണ്ടാക്കിയ യുവതികളെ പോലീസ് പിടികൂടി ചോദ്യം ചെയ്തു. അതേസമയം ഇവര്‍ക്കെതിരെ  പോലീസ് കേസെടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അടുത്തിടെ കാമുകനൊപ്പം ഇരിക്കാന്‍ അനുവദിക്കാത്തതിന് ഒരു യാത്രക്കാരി എയര്‍ഹോസ്റ്റസിന്റെ മുഖത്ത് ചൂട് നൂഡില്‍സ് എറിഞ്ഞിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Crying Baby Leads to Mid-Air Brawl. Plus, Tips for Traveling With a Baby During the Holidays, Beijing, China, Threatened, Passenger, Police, Case, World.

Post a Comment