Follow KVARTHA on Google news Follow Us!
ad

കോഴികള്‍ ബ്യൂട്ടി പാര്‍ലറില്‍ കയറി സുന്ദരികളാകുന്നു

പ്രായമേറെച്ചെന്ന വൈറ്റ് ലഗോണ്‍ തള്ളക്കോഴി ബ്യൂട്ടി പാര്‍ലറില്‍ കയറി ഇറങ്ങുമ്പോള്‍ സുന്ദരിയായ ആന്ധ്ര വനരാജ കോഴിയായി Chicken, Beauty parlor, white leg on, road, beauty, vegetable, red,
കോയമ്പത്തൂര്‍: (www.kvartha.com 22.12.2014) പ്രായമേറെച്ചെന്ന വൈറ്റ് ലഗോണ്‍ തള്ളക്കോഴി ബ്യൂട്ടി പാര്‍ലറില്‍ കയറി ഇറങ്ങുമ്പോള്‍ സുന്ദരിയായ ആന്ധ്ര വനരാജ കോഴിയായി മാറുന്ന മായാജാലം. മലയാളിയെ പറ്റിക്കാനായി തമിഴ്‌നാട്ടില്‍നിന്നെത്തിയ പുതിയ തട്ടിപ്പാണ് ഈ വനരാജ കോഴി.

ആന്ധ്രയിലെ നാടന്‍ ഇനമാണെന്നും ആറു മാസംകൊണ്ടു നാലു കിലോയെങ്കിലും തൂക്കമുണ്ടാകുമെന്നും പറഞ്ഞു റോഡരികില്‍ നല്ല ചുവപ്പുനിറമുള്ള സുന്ദരിക്കോഴിക്കുഞ്ഞുങ്ങളെ വില്‍ക്കുകയാണ് തട്ടിപ്പുസംഘം. നാടന്‍ കോഴിയിറച്ചിയുടെ രുചിയോര്‍ത്തു പലരും ഇവയെ വാങ്ങിക്കൊണ്ടു പോകുന്നു; ചായം തേച്ചു നിറം മാറ്റിയ വൈറ്റ് ലഗോണ്‍ കുഞ്ഞാണെന്ന് അറിയാതെ. പച്ചക്കറിയിലെ വിഷത്തിനു പിന്നാലെ നിറം മാറ്റി കോഴിയെ വിറ്റും കേരളത്തില്‍ തട്ടിപ്പ്.

ഉപഭോക്താവിനെ വിശ്വസിപ്പിക്കാന്‍ തെളിവിനായി വലിയൊരു 'വനരാജ കോഴി'യെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതു ശരിക്കുള്ള വനരാജയല്ല. പ്രായമായി ചാവാറായ വൈറ്റ് ലഗോണ്‍ കോഴിയാണ്. ഇതിനെയാണു ബ്യൂട്ടി പാര്‍ലറില്‍നിന്ന് ഇറക്കിയതുപോലെ സുന്ദരിയാക്കി അവതരിപ്പിക്കുന്നത്. കോഴിയുടെ ദേഹത്തു ചുവപ്പുനിറവും തലയില്‍ കറുപ്പുനിറവുമാണു തേയ്ക്കുന്നത്. തലമുടി കറുപ്പിക്കാന്‍ വിപണിയില്‍ ലഭിക്കുന്ന ഡൈ ആണ് ഇവിടെ പ്രയോഗിക്കുന്നത്. കുഞ്ഞുങ്ങളോടൊപ്പം ഹാച്ചറിക്കാര്‍ സൗജന്യമായി കൊടുക്കുന്നതാണ് ഈ മുത്തശ്ശിക്കോഴികളെ.

മോഡലായി നിര്‍ത്തിയ ഡ്യൂപ്ലിക്കേറ്റ് വനരാജയെ വില്‍ക്കില്ല. കുട്ടികളെ മാത്രമാണു വില്‍ക്കുക. വനരാജയുടെ കുട്ടി എന്നു പറഞ്ഞു വില്‍ക്കുന്നതു സാധാരണ വൈറ്റ് ലഗോണ്‍ കോഴിക്കുഞ്ഞുങ്ങളെയാണ്. അവയെയും ചായംതേച്ചാണു നിര്‍ത്തിയിരിക്കുന്നത്. രണ്ടു രൂപ വിലയുള്ള വൈറ്റ് ലഗോണ്‍ കുഞ്ഞുങ്ങളെ വനരാജയാക്കി വില്‍ക്കുന്നതു 12 രൂപയ്ക്കാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Chicken, Beauty Parlor, white leg on, road, beauty, Vegetable, Red

Keywords: Chicken, Beauty Parlor, white leg on, road, beauty, Vegetable, Red, Coloured chicks in market.

Post a Comment