Follow KVARTHA on Google news Follow Us!
ad

സക്കി-ഉര്‍-റഹ്‌മാന്‍ ലഖ്‌വിക്ക് ജാമ്യം നല്‍കിയ പാക് നടപടി തിരുത്തണമെന്ന് ഇന്ത്യ

മുംബൈ തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ ലഷ്‌കര്‍-ഇ-തയ്ബ ചീഫ് ഓപ്പറേഷന്‍ കമാന്‍ഡര്‍ New Delhi, Terror Attack, Court, Pakistan, Lok Sabha, Islamabad, National, Ajmal Kasab statements reveal Zaki-ur-Rehman Lakhvi's crucial role in 26/11 Mumbai terror attacks
ന്യൂഡല്‍ഹി: (www.kvartha.com 19.12.2014) മുംബൈ തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ ലഷ്‌കര്‍-ഇ-തയ്ബ ചീഫ് ഓപ്പറേഷന്‍ കമാന്‍ഡര്‍ സക്കി-ഉര്‍-റഹ്‌മാന്‍ ലഖ്‌വിക്ക് ജാമ്യം നല്‍കിയ പാക് തീവ്രവാദ വിരുദ്ധ കോടതിയുടെ നടപടി തിരുത്താന്‍ അടിയന്തിര നടപടികള്‍ എടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ഈ വിഷയത്തിലുള്ള പാക് അധികൃതരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ലോക്‌സഭയില്‍ അറിയിച്ചു. ജാമ്യ വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പാക് വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാട് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: New Delhi, Terror Attack, Court, Pakistan, Lok Sabha, Islamabad, National, Ajmal Kasab statements reveal Zaki-ur-Rehman Lakhvi's crucial role in 26/11 Mumbai terror attacks

Post a Comment