Follow KVARTHA on Google news Follow Us!
ad

വീട്ടുജോലിക്കാരിക്ക് ആഴ്ചയിലൊരു ലീവ്, വീട്ടുടമയുടെ വീടിന് പുറത്ത് താമസിക്കാന്‍ സൗകര്യം; ഗള്‍ഫില്‍ പുതിയ നിയമങ്ങള്‍ വരുന്നു

അബൂദാബി: (www.kvartha.com 27.11.2014) ജിസിസി രാജ്യങ്ങളിലെ വീട്ടുജോലിക്കാര്‍ക്ക് അനുഗ്രഹമായി പുതിയ നിയമങ്ങള്‍ വരുന്നു. GCC, Muscat, Oman, UAE, Saudi Arabia, Qatar, House Maids, Labor
അബൂദാബി: (www.kvartha.com 27.11.2014) ജിസിസി രാജ്യങ്ങളിലെ വീട്ടുജോലിക്കാര്‍ക്ക് അനുഗ്രഹമായി പുതിയ നിയമങ്ങള്‍ വരുന്നു. വീട്ടുജോലിക്കാരുടെ തൊഴില്‍ കരാറുകള്‍ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജിസിസി രാജ്യങ്ങളില്‍ പുതിയ നിയമം നടപ്പിലാക്കുക. വിവിധ എംബസികളും കുടിയേറ്റ തൊഴിലാളി മനുഷ്യാവകാശ സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു.

അതേസമയം റിക്രൂട്ടിംഗ് ഏജന്‍സികള്‍ ആശങ്കയുമായി രംഗത്തെത്തിയിട്ടുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ 2.4 മില്യണ്‍ വിദേശ വീട്ടുജോലിക്കാരികള്‍ക്ക് ഇതൊരു അനുഗ്രഹമാകും.

എട്ട് മണിക്കൂര്‍ ജോലി, ആഴ്ചയില്‍ ഒരു ലീവ്, വാര്‍ഷീക അവധി, വീട്ടുടമയുടെ വീടിന് പുറത്ത് താമസിക്കാനുള്ള അവകാശം തുടങ്ങി നിരവധി കാര്യങ്ങള്‍ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തും. കൂടാതെ ഓവര്‍ടൈം ജോലി ചെയ്യുന്നതിനും അധിക തുക ലഭിക്കും.

വീട്ടുജോലിക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ കൈവശം വെയ്ക്കാനുള്ള തൊഴിലുടമകളുടെ അവകാശത്തേയും പുതിയ നിയമം മാറ്റിമറിക്കും. സ്വന്തം പാസ്‌പോര്‍ട്ട് കൈവശം സൂക്ഷിക്കാന്‍ വീട്ടുജോലിക്കാര്‍ക്ക് അനുവാദം നല്‍കും. ഇതോടെ തൊഴിലുടമയുടെ വീടിന് പുറത്ത് സഞ്ചരിക്കാനുള്ള അനുവാദവും ഇവര്‍ക്ക് ലഭിക്കും.
GCC, Muscat, Oman, UAE, Saudi Arabia, Qatar, House Maids, Labor
SUMMARY: Muscat: A move to unify job contracts of domestic helpers in the Gulf Cooperation Council (GCC) countries by the various labour ministries, was welcomed by embassy officials, migrant workers' rights groups and social workers.

Keywords: GCC, Muscat, Oman, UAE, Saudi Arabia, Qatar, House Maids, Labor

Post a Comment