Follow KVARTHA on Google news Follow Us!
ad

ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഘട്ടാറിനെ തെരഞ്ഞെടുത്തു; മഹാരാഷ്ട്രയില്‍ ദീപാവലിക്ക് ശേഷം ചര്‍ച്ച

ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഘട്ടാറിനെ തെരഞ്ഞെടുത്തു. ചൊവ്വാഴ്ച ചേBJP, New Delhi, Maharashtra, MLA, Voters, National,
ഡെല്‍ഹി: (www.kvartha.com 21.10.2014) ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഘട്ടാറിനെ തെരഞ്ഞെടുത്തു. ചൊവ്വാഴ്ച ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ജാട്ട് ഇതര സമുദായത്തില്‍ നിന്നുള്ള അംഗമാണ് മനോഹര്‍ ലാല്‍ ഘട്ടാര്‍. നേരത്തെ ജാട്ട് ഇതര സമുദായത്തില്‍ നിന്നും ബി ജെ പിക്ക് കൂടുതല്‍ വോട്ട് ലഭിച്ചതിനാല്‍ ഈ സമുദായത്തില്‍ നിന്നുള്ള ആളെ മുഖ്യമന്ത്രിയായി നിയമിക്കണമെന്ന് ബി ജെ പി യുടെ ഉന്നത നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.

കര്‍ണാലില്‍ നിന്നുള്ള നിയമസഭാ അംഗമാണ് മനോഹര്‍ ലാല്‍. ബിജെപി ജില്ലാ പ്രസിഡന്റ് രാം ബിലാസ് ശര്‍മ, ബിജെപി വക്താവ് ക്യാപ്റ്റന്‍ അഭിമന്യു മുതിര്‍ന്ന നേതാവ് അനില്‍ വിജ് തുടങ്ങിയവരുടെ പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും നറുക്ക് വീണത് ഖട്ടാറിനാണ്. ബിജെപി എംഎല്‍എമാരില്‍ നാല്‍പത് പേരും ജാട്ട് ഇതര സമുദായ അംഗങ്ങളാണ്. ആദ്യമായാണ് ഖട്ടാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നീളുകയാണ്. ദീപാവലിക്ക് ശേഷം മാത്രമേ ചര്‍ച്ചകള്‍ നടത്തുകയുള്ളൂ എന്ന് രാഷ്ട്രീയ നിരീക്ഷകരായ രാജ്‌നാഥ് സിംഗും ജെ.പി നദ്ദയും അറിയിച്ചു. അതിനാല്‍ നേതാക്കളുടെ മുംബൈയിലേക്കുള്ള യാത്ര മാറ്റിവെച്ചു. ശിവസേന നിലപാടെടുക്കാത്ത സാഹചര്യത്തില്‍ ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്‌നാവിസ്, പങ്കജ മുണ്ടെ, ഏക്‌നാഥ് ഗഡ്‌സെ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയുമായി സഖ്യം ഉണ്ടാക്കണോ അതോ എന്‍സിപിയുടെ പിന്തുണ സ്വീകരിക്കണോ എന്ന കാര്യത്തില്‍ ബിജെപി ഇതുവരെ ഒരു തീരുമാനത്തിലെത്തിയിട്ടില്ല. ശിവസേന കടുത്ത ആവശ്യങ്ങള്‍ ഉന്നയിക്കുകയാണങ്കില്‍ എന്‍ സി പിയുടെ പിന്തുണ സ്വീകരിക്കാനാണ് സാധ്യത. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷത്തേക്ക് വീതം പങ്കിട്ടെടുക്കുക, ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുക എന്നീ ആവശ്യങ്ങള്‍ ശിവസേന ഉന്നയിക്കുമെന്നാണ് അറിയുന്നത്.

അതേസമയം സര്‍ക്കാരിന്റെ  ഭാഗമാകാനില്ലെന്നും പുറമെ നിന്നുള്ള പിന്തുണ മാത്രമേ തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവുകയുള്ളൂവെന്നും എന്‍ സി പി നേതാവ് ശരത് പവാര്‍ വ്യക്തമാക്കി. സുസ്ഥിര ഭരണത്തിനു വേണ്ടിയാണ് ബിജെപിയെ പിന്തുണയ്ക്കുന്നതെന്നാണ് പവാറിന്റെ ന്യായീകരണം.

BJP, New Delhi, Maharashtra, MLA, Voters, National,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: RSS veteran Manohar Lal Khattar to be next Haryana CM, BJP, New Delhi, Maharashtra, MLA, Voters, National.

3 comments

  1. ഇവനെയൊക്കെ തല്ലി കൊല്ലാതെ ഇന്ത്യ നന്നാവില്ല!
  2. സരിത ആണോ കുറ്റവാളി? അവളെ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കള്ളപ്പന്നികളോ?
  3. ഭാഗ്യവാന്‍ ...ഇടിച്ചത് സരിതയാണല്ലോ!