Follow KVARTHA on Google news Follow Us!
ad

പശുവിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കുടുക്കിയത് ഒളിക്യാമറ

Kozhikode, Police, Arrest, Custody, Court, Case, Molestation, Kerala,
കോഴിക്കോട്: (www.kvartha.com 18.10.2014) പശുവിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ തന്ത്രപരമായി കുടുക്കി. കാട്ടിക്കുളത്ത് നേതാജി കോളനിയില്‍ താമസിക്കുന്ന മനു(24) എന്ന യുവാവാണ് ഉടമസ്ഥന്‍ തൊഴുത്തില്‍ തന്ത്രപരമായി വെച്ച ഒളിക്യാമറയില്‍ കുടുങ്ങിയത്.

പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചതായി ഉടമസ്ഥന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് തൊഴുത്തില്‍  നിരീക്ഷിക്കാനായി  ഒളിക്യാമറ വയ്ക്കാന്‍ തീരുമാനിച്ചത്.  പശുവിന്റെ ജനനേന്ദ്രിയത്തിലെയും കാലുകളിലെയും ക്ഷതം ശ്രദ്ധയില്‍ പെട്ടതാണ് ഉടമസ്ഥന് സംശയത്തിനിട നല്‍കിയത്.

മാത്രമല്ല തൊഴുത്തില്‍ നിന്നും പുരുഷന്റെ അടിവസ്ത്രവും കണ്ടെത്തിയിരുന്നു. ഇതോടെ ക്യാമറ വെക്കാന്‍ തീരുമാനിച്ച ഉടമ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കമ്പ്യൂട്ടറില്‍ പകര്‍ത്തിയതിന് ശേഷം തെളിവ് സഹിതം മനുവിനെ പോലീസിലേല്‍പിക്കുകയായിരുന്നു.

ഉടമസ്ഥനും മനുവിന്റെ അയല്‍വാസിയുമായ തോമസും മകന്‍ റോബിനും ചേര്‍ന്നാണ്  ഒളി ക്യാമറ സ്ഥാപിച്ചത്. യുവാവിനെ മാനാന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി. അസ്വാഭാവിക ലൈംഗിക ബന്ധത്തിനാണ്  പോലീസ് യുവാവിനെതിരെ കേസെടുത്തത്.

Kozhikode, Police, Arrest, Custody, Court, Case, Molestation,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kozhikode, Police, Arrest, Custody, Court, Case, Molestation, Kerala.

Post a Comment