Follow KVARTHA on Google news Follow Us!
ad

വധശിക്ഷ ഇരന്നുവാങ്ങിയ ഇന്ത്യക്കാരന്‍

നോറിസ്ടൗണ്‍(പെന്‍സില്‍ വാനിയ): (www.kvartha.com 15.10.2014) പത്ത് മാസം പ്രായമായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി സ്യൂട്ട് കേസിലൊളിപ്പിക്കുകയും കുഞ്ഞിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തുകയും ചെയ്ത ഇന്ത്യക്കാരന് വധശിക്ഷ. രഘുനന്ദന്‍ യാന്ദമുറി (27)യെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. Norristown, Pennsylvania, US, Killed, Murder, Grandmother, Daughter, Death Penalty, Indian,

നോറിസ്ടൗണ്‍(പെന്‍സില്‍ വാനിയ): (www.kvartha.com 16.10.2014) പത്ത് മാസം പ്രായമായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി സ്യൂട്ട് കേസിലൊളിപ്പിക്കുകയും കുഞ്ഞിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തുകയും ചെയ്ത ഇന്ത്യക്കാരന് വധശിക്ഷ. രഘുനന്ദന്‍ യാന്ദമുറി (27)യെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കേസില്‍ വാദപ്രതിവാദങ്ങള്‍ കേള്‍ക്കാന്‍ താല്പര്യമില്ലെന്നും വധശിക്ഷ സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും കുറ്റവാളി രഘുനന്ദന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

2012ലാണ് ഇരട്ടക്കൊലപാതകങ്ങള്‍ നടന്നത്. പത്ത് മാസം പ്രായമായ സാന്‍ വി വെന്നയും അവളുടെ മുത്തശ്ശി സത്യവതി വെന്നയുമാണ്(61) കൊല്ലപ്പെട്ടത്.

2007 ഫെബ്രുവരിയിലാണ് സാന്‍ വി വെന്നയുടെ പിതാവ് വെങ്കട കൊണ്ട ശിവ വെന്നയും ഭാര്യ ചെഞ്ചു ലത പുനുരുവും ഇന്ത്യയില്‍ നിന്നും പെന്‍സില്‍ വാനിയയിലെത്തിയത്. കുഞ്ഞിനെ നോക്കാനായാണ് ശിവ വെന്നയുടെ മാതാവ് സത്യവതി വെന്നയെ കൊണ്ടുവന്നത്.

സാന്‍ വിയേയും സത്യവതിയേയും തട്ടിക്കൊണ്ടുപോയി പണം തട്ടാനായിരുന്നു രഘുനന്ദന്റെ പദ്ധതി. എന്നാല്‍ പദ്ധതി പാളിയതോടെ ഇരുവരേയും രഘുനന്ദന്‍ കൊലപ്പെടുത്തുകയായിരുന്നു.

Norristown, Pennsylvania, US, Killed, Murder, Grandmother, Daughter, Death Penalty, Indian,
SUMMARY: Norristown, Pennsylvania: A man from India who said he'd rather accept the death penalty than sit through arguments over his fate after being convicted of killing a baby and her grandmother, who were also from India, was sentenced to die on Tuesday.

Keywords: Norristown, Pennsylvania, US, Killed, Murder, Grandmother, Daughter, Death Penalty, Indian,

Post a Comment