Follow KVARTHA on Google news Follow Us!
ad

ആഗ്രയിലെ ഹോട്ടലില്‍ ബ്രിട്ടീഷ് ദമ്പതികള്‍ മരിച്ചനിലയില്‍

ആഗ്രയിലെ മായാ ഹോട്ടലില്‍ ബ്രിട്ടീഷ് ദമ്പതികള്‍ മരിച്ചനിലയില്‍ . ചൊവ്വാഴ്ച രാവിലെയാണ്New Delhi, Hotel, Taj Mahal, Police, Dead Body, Report, National,
ഡെല്‍ഹി: (www.kvartha.com 22.10.2014) ആഗ്രയിലെ മായാ ഹോട്ടലില്‍ ബ്രിട്ടീഷ് ദമ്പതികള്‍ മരിച്ചനിലയില്‍ . ചൊവ്വാഴ്ച രാവിലെയാണ് താജ്മഹലിനടുത്തുള്ള മായാ ഹോട്ടലില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജയിംസ് ഒലിവര്‍(28), അലക്‌സാന്ദ്ര നിക്കോള ഗാസ്‌കല്‍(24) എന്നിവരാണ് മരിച്ചത്. മരുന്ന് അമിതമായി ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് അറിയിച്ചത്.

ജൂലായ് 11 ന്  ഇന്ത്യയിലെത്തിയ ഇവര്‍ ഒക്ടോബര്‍ 18ന് ആഗ്രയിലെത്തുകയും ഒരു  റസിഡന്‍സി ഹോട്ടലില്‍ താമസിക്കുകയും ചെയ്തു. തുടര്‍ന്ന്  ഒക്ടോബര്‍ 20 നാണ് മായാ ഹോട്ടലിലേക്ക് താമസം മാറിയത്. ചൊവ്വാഴ്ച രാവിലെ മുറിയില്‍ നിന്ന് വിവരമൊന്നുമില്ലാത്തതിനാല്‍ ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും പ്രാഥമിക നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം എസ് എന്‍ മെഡിക്കല്‍ കോളജിജിലേക്ക് മാറ്റുകയും ചെയ്തു.

മുറിയില്‍ നിന്നും ഉറക്ക ഗുളികകളും, മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളും പോലീസ് കണ്ടെടുത്തു. സംഭവം ബ്രിട്ടീഷ് ഹൈകമ്മീഷണില്‍ റിപോര്‍ട്ട് ചെയ്തതായി പോലീസ് പറഞ്ഞു.

British Couple Found Dead in Agra Hotel, New Delhi, Hotel, Taj Mahal, Police, Dead Body, Report,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കുബണൂരില്‍ പിടിയിലായത് മഞ്ചേശ്വരത്തെ ധനകാര്യ സ്ഥാപനം കൊള്ളയടിക്കാനെത്തിയ സംഘം
Keywords: British Couple Found Dead in Agra Hotel, New Delhi, Hotel, Taj Mahal, Police, Dead Body, Report, National.

Post a Comment