Follow KVARTHA on Google news Follow Us!
ad

കേന്ദ്രസര്‍ക്കാരിന്റെ സാക്ഷര്‍ഭാരത് അവര്‍ഡ് നേടിയ പി.വി. അബ്ദുല്‍ വഹാബിന് സാമൂഹ്യനീതി വകുപ്പിന്റെ സ്വീകരണം

കേന്ദ്ര സര്‍ക്കാറിന്റെ സാക്ഷര്‍ഭാരത് അവാര്‍ഡ് ലഭിച്ച മലപ്പുറം ജന്‍ ശിക്ഷ സന്‍സ്ഥാന്‍ ചെയര്‍മാന്‍ മുന്‍ എംപി പി.വി. അബ്ദുല്‍ വഹാബിനു PV Abdul Vahab, PVA Vahab, Award, Reception, Minister MK Muneer, Kerala, Social justice department reception to PV Abdul Vahab.
തിരുവനന്തപുരം: (www.kvartha.com 19.09.2014) കേന്ദ്ര സര്‍ക്കാറിന്റെ സാക്ഷര്‍ഭാരത് അവാര്‍ഡ് ലഭിച്ച മലപ്പുറം ജന്‍ ശിക്ഷ സന്‍സ്ഥാന്‍ ചെയര്‍മാന്‍ മുന്‍ എംപി പി.വി. അബ്ദുല്‍ വഹാബിനു സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സ്വീകരണം നല്‍കി. ജെന്‍ഡര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ. എം.കെ. മുനീര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍, ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ ഡോ. പി.ടി.എം. സുനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

അവാര്‍ഡ് നേടിയ മലപ്പുറം ജന്‍ ശിക്ഷ സന്‍സ്ഥാനെയും അതിനു നേതൃത്വം നല്‍കുന്ന പി.വി. അബ്ദുല്‍ വഹബിനെയും മാനവ വിഭവശേഷി വികസനകാര്യ മന്ത്രി സ്മൃതി ഇറാനി അഭിനന്ദിച്ചതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം സംഘടിപ്പിച്ചത്. കുടുംബശ്രീ, സാക്ഷരതാ മിഷന്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, മറ്റു ഏജന്‍സികള്‍ തുടങ്ങിയവരുമായി സഹകരിച്ചാണ് കേന്ദ്ര മാനവ വിഭവശേഷി വികസനകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെഎസ്എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍.

സമൂഹത്തിലെ പാവപ്പെട്ടവര്‍, തൊഴില്‍ രഹിതര്‍, നിരക്ഷരര്‍, നവ സാക്ഷരര്‍, തുല്ല്യതാ പഠിതാക്കള്‍, ഒറ്റപ്പെട്ടുപോയ വനിതകള്‍, പട്ടികജാതി - പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വാശ്രയത്വവും ആജീവനാന്ത വിദ്യാഭ്യാസവും ഉറപ്പുവരുത്തുകയാണ് സംഘടന ചെയ്യുന്നത്.

വിധവകള്‍, വിവാഹമോചിതര്‍, 40 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍, എിവരുടെ സ്വാശ്രയത്വം ലക്ഷ്യമിട്ട് തുടങ്ങിയ ഉല്ലാസം പദ്ധതി,  പെയിന്‍ ആന്റ് പാലിയേറ്റീവുമായി സഹകരിച്ച് കിടപ്പിലായ രോഗികള്‍, ഭിന്നശേഷിക്കാര്‍, പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ എിവര്‍ക്കായി നടപ്പിലാക്കിയ തൊഴില്‍ പരിശീലനങ്ങള്‍, സംരംഭങ്ങള്‍, കേന്ദ്ര ടെക്‌സ്റ്റൈല്‍സ് വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിയ കരകൗശല വികസന പ്രവര്‍ത്തനങ്ങള്‍ , കേന്ദ്ര സര്‍ക്കാറിന്റെ ചെറുകിട സൂക്ഷ്മ വ്യവസായ വകുപ്പുമായി ചേര്‍ന്നു നടത്തിയ പരിശീലന പരിപാടികള്‍, തുല്ല്യതാ പഠിതാക്കള്‍ക്കുവേി നടത്തിയ തൊഴില്‍ പരിശീലനങ്ങള്‍ തുടങ്ങിയവയാണ് ജെഎസ്എസിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.

രാജ്യത്തെ 260 ജില്ലകളിലെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ ഇതിനു മുന്നോടിയായി വിലയിരുത്തി. ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് തയ്യാറാക്കിയ സൂചകങ്ങള്‍ ഉയോഗിച്ച് മുംബൈയിലെ എസ്. എന്‍. ഡി.ടി വുമസ് യൂണിവേഴ്‌സിറ്റി നടത്തിയ ഫീല്‍ഡ് ലെവല്‍ പരിശോധനയിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്.

ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന അന്താരാഷ്ട്ര സാക്ഷരതാ ദിന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ജെഎസ്എസ് ചെയര്‍മാന്‍ പി.വി. അബ്ദുല്‍ വഹാബും ഡയറക്ടര്‍ വി. ഉമര്‍കോയയും അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നു.
PV Abdul Vahab, PVA Vahab, Award, Reception, Minister MK Muneer, Kerala, Social justice department reception to PV Abdul Vahab

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: PV Abdul Vahab, PVA Vahab, Award, Reception, Minister MK Muneer, Kerala, Social justice department reception to PV Abdul Vahab.

Post a Comment