Follow KVARTHA on Google news Follow Us!
ad

ഫെയ്‌സ്ബുക്കിലൂടെ പ്രവാചകനിന്ദ; ഇറാനിയന്‍ ബ്ലോഗര്‍ക്ക് വധശിക്ഷ

ഫെയ്‌സ്ബുക്കിലൂടെ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച സംഭവത്തില്‍ ഇറാനിയന്‍Iran, Execution, Court, Police, Wife, World,
ഇറാന്‍: (www.kvartha.com 19.09.2014)ഫെയ്‌സ്ബുക്കിലൂടെ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച സംഭവത്തില്‍ ഇറാനിയന്‍ ബ്ലോഗര്‍ക്ക് വധശിക്ഷ. ഇസ്ലാമിക് പീനല്‍ കോഡിലെ 262 ാം വകുപ്പ് പ്രകാരമാണ് വധശിക്ഷ വിധിച്ചത്. ഇറാനിയന്‍ ബ്ലോഗര്‍ സൊഹൈല്‍ അറബിക്കാണ് കോടതി വധശിക്ഷ വിധിച്ചത്. വിവിധ പേരുകളില്‍ എട്ടോളം ഫെയ്‌സ്ബുക്ക് പേജുകളാണ് സൊഹൈലിന്റെ പേരിലുണ്ടായിരുന്നത്.

2013 നവംബര്‍ മാസത്തില്‍ ഫെയ്‌സ് ബുക്കിലൂടെ പ്രവാചകനെ നിന്ദിച്ചതിന് സൊഹൈലിനേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഭാര്യയെ ചോദ്യം ചെയ്തശേഷം പോലീസ് വിട്ടയച്ചു. സൊഹൈലിനെ വിചാരണ ചെയ്ത കോടതി  പ്രവാചകനെ അധിക്ഷേപിച്ചതായി കണ്ടെത്തുകയായിരുന്നു.

എന്നാല്‍ തന്റെ വാദം പോലും കേള്‍ക്കാതെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചതെന്നാണ് സൊഹൈല്‍ പറയുന്നത്.  മാനസികമായി തകര്‍ന്നിരുന്ന സമയത്താണ് പ്രവാചകനെതിരെ അത്തരത്തിലുള്ള പോസ്റ്റ് ഇട്ടതെന്ന് വിചാരണ ചെയ്യുന്ന അവസരത്തില്‍  സൊഹൈല്‍ കോടതിയെ അറിയിച്ചിരുന്നു. തന്റെ പ്രവര്‍ത്തിയില്‍ സൊഹൈല്‍  പശ്ചാത്തപിക്കുകയും ചെയ്തിരുന്നു. സൊഹൈലിന് വധശിക്ഷ വിധിച്ച കോടതി നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Iran, Execution, Court,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Iran, Execution, Court, Police, Wife, World.

Post a Comment