Follow KVARTHA on Google news Follow Us!
ad

നടി റോജയ്‌ക്ക് കുത്തേറ്റു

സിനിമാനടിയും എം.എല്‍.എയുമായ റോജയ്ക്ക് കുത്തേറ്റു. ആന്ധ്രാപ്രദേശിലെ നാഗരി മണ്ഡലത്തിലാണ് സംഭവം. Hyderabad, Stabbed, National, Actress, Temple, Festival, Actress Roja attacked with knife at Nagari temple
ഹൈദരാബാദ്:(www.kvartha.com 16.09.2014) സിനിമാനടിയും എം.എല്‍.എയുമായ റോജയ്ക്ക് കുത്തേറ്റു. ആന്ധ്രാപ്രദേശിലെ നാഗരി മണ്ഡലത്തിലാണ് സംഭവം. നാഗരിയിലെ ക്ഷേത്രത്തില്‍ എത്തിയ റോജയെ അജഞാതന്‍ കുത്തുകയായിരുന്നു.

റോജയുടെ വലതു കൈയ്യിലാണ് കുത്തേറ്റത്. ക്ഷേത്രത്തില്‍ ആരതി ഉഴിയുന്നതുമായി ബന്ധപ്പെട്ട് മുന്‍ എം.എല്‍.എയും റോജയുടെ പാര്‍ട്ടിയുമായി ഉണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ നടിയെ കുത്തുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച റോജയെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും റോജ ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Hyderabad, Stabbed, National, Actress, Temple, Festival, Actress Roja attacked with knife at Nagari temple

Post a Comment