Follow KVARTHA on Google news Follow Us!
ad
Posts

ടൈറ്റാനിയം കേസില്‍ സുധീരന്‍ പ്രതിപക്ഷത്തിന്റെ കൈയിലെ വടി ആകില്ല; ചെന്നിത്തല വിജിലന്‍സ് ഒഴിയേണ്ടി വരും

ബാര്‍ ലൈസന്‍സ് വിവാദത്തില്‍ വി എം സുധീരന്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കി അന്തിമ വിജയം നേടിയെങ്കിലും മുഖ്യമന്ത്രിയാണ് സ്‌കോര്‍Thiruvananthapuram, Case, V. M.Sudheeran, President, Vigilance, Oomen chandy,
തിരുവനന്തപുരം: (www.kvartha.com 29.08.2014) ബാര്‍ ലൈസന്‍സ് വിവാദത്തില്‍ വി എം സുധീരന്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കി അന്തിമ വിജയം നേടിയെങ്കിലും മുഖ്യമന്ത്രിയാണ് സ്‌കോര്‍ ചെയ്തതെന്ന പ്രതീതി നിലനില്‍ക്കെ കെപിസിസി പ്രസിഡന്റ് വി എം സുധീരന് ലഭിച്ച മികച്ച അവസരമായി ടൈറ്റാനിയം അഴിമതിക്കേസ് മാറുമെന്നു പ്രതിപക്ഷത്തിനു പ്രതീക്ഷ. എന്നാല്‍ പ്രതിപക്ഷത്തെയും, മുഖ്യമന്ത്രിയും താനും തമ്മിലടിച്ചുകൊണ്ടേയിരിക്കും എന്നു പ്രതീക്ഷിക്കുന്നവരെയും നിരാശനാക്കാനാണ് സുധീരന്റെ നീക്കമെന്നാണു വ്യക്തമായ വിവരം.

വിജിലന്‍സ് കോടതി മുഖ്യമന്ത്രിയെ പ്രതിയാക്കാന്‍ നിര്‍ദേശിച്ചെങ്കിലും അതിന്റെ പേരില്‍ അദ്ദേഹം രാജിവയ്ക്കണം എന്ന് സുധീരന്‍ ആവശ്യപ്പെടില്ല. അതേസമയം, പ്രതി സ്ഥാനത്തുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആ വകുപ്പ് പൂര്‍ണമായോ വിജലന്‍സ് എങ്കിലുമോ ഒഴിയണം എന്നാണ് സുധീരന്റെ അഭിപ്രായം. ഇത് അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ പറയുമെന്നും നടന്നില്ലെങ്കില്‍ പരസ്യമായി പറയാനും മടിക്കില്ലെന്നും അദ്ദേഹവുമായി അടുപ്പമുള്ള പാര്‍ട്ടി കേന്ദ്രങ്ങള്‍ പറഞ്ഞു.

കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ രാജിവയ്‌ക്കേണ്ടതില്ല എന്നാണേ്രത സുധീരന്റെ നിലപാട്. അദ്ദേഹംകൂടി ഈ നിലപാട് സ്വീകരിക്കുന്നതോടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരായ രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവരുടെയും നില തല്‍ക്കാലികമായി സുരക്ഷിതമാകും. പക്ഷേ, ചെന്നിത്തല വിജിലന്‍സ് ഒഴിയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോട് കെപിസിസി പ്രസിഡന്റ് ഏതുവിധം പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്. നേരത്തേ, പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണം എന്ന് കോടതി നിര്‍ദേശിച്ചപ്പോള്‍ അദ്ദേഹം വിജിലന്‍സ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഏല്‍പ്പിച്ചിരുന്നു. ആ മാതൃക ചെന്നിത്തലയും പിന്തുടരേണ്ടി വന്നേക്കും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അത്തരമൊരു നിര്‍ദേശം ഉണ്ടാകുമോ എന്നതും പ്രധാനമാണ്.

ടൈറ്റാനിയം അഴിമതി കേസില്‍ തനിക്കു പങ്കില്ലെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നുമാണ് രമേശ് ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞത്. കേസിന് കാരണമായ സമയത്ത് താന്‍ മന്ത്രിയോ കെപിസിസി പ്രസിഡന്റോ ആയിരുന്നില്ലെന്നും പറഞ്ഞ ചെന്നിത്തല കേസിന്റെ പേരില്‍ വിജിലന്‍സ് ചുമതല ഒഴിയില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. ഇടതു മുന്നണി സര്‍ക്കാര്‍ തന്നെ രഷ്ട്രീയപ്രേരിതമായി പ്രതിയക്കുകയായിരുന്നുവെന്ന് വ്യാഴാഴ്ച തന്നെ മുഖ്യമന്ത്രിയും വിശദീകരിച്ചിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് 2006ല്‍ നല്‍കിയ പരാതിയില്‍ തന്റെ പേര് ഇല്ലായിരുന്നു. ഇടതുസര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് കേസ് അന്വേഷിച്ചു.  2011ല്‍ തന്നെയും രമേശ് ചെിത്തലയേയും വ്യവസായ മന്ത്രി ഇബ്രാഹിം കുഞ്ഞിനെയും ഉള്‍പ്പെടുത്തി വിജിലന്‍സ് കോടതിയില്‍ വീണ്ടും പരാതി നല്‍കി. എല്ലാ പരാതികളും ഒരുമിച്ച് അന്വേഷിച്ചശേഷം വിജിലന്‍സ് വിശദമായ റിപ്പോര്‍ട്ട് കോടതിക്കു നല്‍കി എന്നാണ് അറിയുന്നത്.

വിജിലന്‍സ് ഈ വിഷയത്തില്‍ തന്റെ മൊഴിയെടുക്കുകയും മന്ത്രിസഭ ഇത്തരമൊരു തീരുമാനം എടുത്ത സാഹചര്യം അവരോട് വിശദീകരിക്കുകയും ചെയ്തിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്.
മുഖ്യമന്ത്രിയുടെയും രണ്ടു മന്ത്രിമാരുടെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വന്‍ പ്രക്ഷോഭത്തിനാണ് തയ്യാറെടുക്കുന്നത്.
Thiruvananthapuram, Case, V. M.Sudheeran, President, Vigilance, Oomen chandy,

Also Read:
യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിക്കുന്നതായി എസ്.പിക്ക് സന്ദേശം; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം

Keywords: Thiruvananthapuram, Case, V. M.Sudheeran, President, Vigilance, Oomen chandy, 

Post a Comment