Follow KVARTHA on Google news Follow Us!
ad

ആമീര്‍ഖാന്‍ ഖാന്‍ വിവസ്ത്രനായി പ്രത്യക്ഷപ്പെട്ട പി കെയുടെ പോസ്റ്റര്‍ വന്‍ ഹിറ്റ്

ആമീര്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രം പി.കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ Bollywood, Actor, Director, Children, Poster, Mumbai, Entertainment, National,
മുംബൈ: (www.kvartha.com 01.08.2014) ആമീര്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രം പി.കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ സജീവ ചര്‍ച്ചയാകുന്നു. 

രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന പികെയുടെ പോസ്റ്ററില്‍ പൂര്‍ണ വിവസ്ത്രനായാണ് ആമീര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആമീറിനെ പുതിയ ഭാവത്തില്‍ കണ്ട് പ്രേക്ഷകര്‍ ഞെട്ടിയിരിക്കയാണ്. ആമീറിന്റെ കരിയര്‍ ജീവിതം തന്നെ മാറ്റി മറിച്ച ത്രീ ഇഡിയറ്റിന്റെ അണിയറക്കാര്‍ തന്നെയാണ് പി കെയും ഒരുക്കിയിരിക്കുന്നത്.

വിനോദ് ചോപ്ര ഫിലിംസും, ഹിരാനിയും, യുടിവിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തില്‍ ഹ്യൂമറിന് പ്രാധാന്യം നല്‍കി കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അനുഷ്‌ക ശര്‍മ്മയാണ് ചിത്രത്തിലെ നായിക. സുഷാന്ത് രാജ് പുത്ത് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ആമീര്‍ തന്നെയാണ് ചിത്രം ട്വിറ്ററില്‍ ഇട്ടത്.  ആമീര്‍ തന്റെ മസിലിനെക്കുറിച്ചും ട്വിറ്ററില്‍ പോസ്റ്റിയിരുന്നു. ഇതും വന്‍ ഹിറ്റാണ്.

'PK' first poster: Aamir Khan poses dressless holding a cassette player for the official first look of the film,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കുപ്രസിദ്ധ മോഷ്ടാവ് ആക്രി ബഷീര്‍ കാഞ്ഞങ്ങാട്ടെ അഭിഭാഷകന്റെ വീട് കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍

Keywords: 'PK' first poster: Aamir Khan poses dressless holding a cassette player for the official first look of the film, Bollywood, Actor, Director, Children, Poster, Mumbai, Entertainment, National.