Follow KVARTHA on Google news Follow Us!
ad

യുഎസ് ജേര്‍ണലിസ്റ്റിന്റെ തലയറുത്തത് ബ്രിട്ടീഷുകാരന്‍ ജോണ്‍

വാഷിംഗ്ടണ്‍: (www.kvartha.com 21.08.2014) അമേരിക്കന്‍ ജേര്‍ണലിസ്റ്റ് ജെയിംസ് ഫോളെയുടെ തലയറുത്തത് ബ്രിട്ടീഷ് പൗരനും ലണ്ടന്‍ സ്വദേശിയുമായ ജോണ്‍ ആണെന്ന് റിപോര്‍ട്ട്. Syria, Iraq, ISIL, British, James Foley, Journalist, Behead,
വാഷിംഗ്ടണ്‍: (www.kvartha.com 21.08.2014) അമേരിക്കന്‍ ജേര്‍ണലിസ്റ്റ് ജെയിംസ് ഫോളെയുടെ തലയറുത്തത് ബ്രിട്ടീഷ് പൗരനും ലണ്ടന്‍ സ്വദേശിയുമായ ജോണ്‍ ആണെന്ന് റിപോര്‍ട്ട്. ലോകത്തെ ഞെട്ടിച്ച തലയറുക്കല്‍ വീഡിയോയെ തുടര്‍ന്നാണ് ബ്രിട്ടീഷ്, യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.

വീഡിയോയില്‍ തലവെട്ടുന്നയാള്‍ ബ്രിട്ടീഷ് ചുവയോടെ സംസാരിച്ചിരുന്നത് ശ്രദ്ധയില്‌പെട്ടിരുന്നു. തുടര്‍ന്നാണ് അന്വേഷണം അത്തരത്തില്‍ മുന്നോട്ട് നീങ്ങിയത്. ബ്രിട്ടീഷ് പോരാളികളുടെ നേതാവായിരുന്നു ജോണ്‍. ജനങ്ങളെ ബന്ദികളാക്കുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ചയാളാണ് ജോണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

സിറിയയിലെ റഖയിലാണ് ജോണ്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. വിദ്യാസമ്പന്നനും ബുദ്ധിമാനുമായ ജോണ്‍ സംഘടനയോട് അതീവ പ്രതിബദ്ധത പുലര്‍ത്തുന്നയാളാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
Syria, Iraq, ISIL, British, James Foley, Journalist, Behead,ജോണിന്റെ സംഘത്തില്‍ വേറെ രണ്ട് ബ്രിട്ടീഷ് പൗരന്മാരുമുണ്ട്. ഇവരും ഐസിലിന്റെ പോരാളികളാണ്. ബ്രിട്ടീഷുകാരായതിനാല്‍ 'ദി ബീറ്റില്‍സ്' എന്ന ഓമനപ്പേരിലാണിവര്‍ അറിയപ്പെടുന്നത്.

SUMMARY: The jihadist who beheaded the American journalist James Foley is believed to be British born militant from London who calls himself John, it can be revealed.

Keywords: Syria, Iraq, ISIL, British, James Foley, Journalist, Behead,

Post a Comment