Follow KVARTHA on Google news Follow Us!
ad

നിയമസഭാ തെരഞ്ഞെടുപ്പ്: ജമ്മുകശ്മീര്‍ ഭരണം പിടിച്ചെടുക്കാന്‍ ബി ജെ പി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുട്ടുകുത്തിച്ച് ചരിത്ര വിജയംNew Delhi, Lok Sabha, Election, Congress, Conference, Voters, National,
ഡെല്‍ഹി: (www.kvartha.com 22.08.2014) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുട്ടുകുത്തിച്ച് ചരിത്ര വിജയം നേടിയ ബി.ജെ.പി യുടെ അടുത്ത ലക്ഷ്യം ജമ്മുകശ്മീരാണ്. ഈ വര്‍ഷം അവസാനത്തോടെ മഹാരാഷ്ട്ര, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഹരിയാന തുടങ്ങി അഞ്ചിലധികം സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 44ലധികം സീറ്റുകള്‍ നേടി ജമ്മുകശ്മീരിന്റെ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അമിത് ഷായെ ജമ്മുകശ്മീരില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ഇതിന്റെ ഭാഗമെന്നോണം പ്രാദേശിക പാര്‍ട്ടികളുമായി സീറ്റുവിഭജന ചര്‍ച്ചകളും, കശ്മീരി പണ്ഡിറ്റുകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനുള്ള നടപടികളും ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്.
ചരിത്രത്തിലാദ്യമായി ജമ്മുകാശ്മീരില്‍ ഹിന്ദു മുഖ്യമന്ത്രിയെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബിജെപി നേതാക്കള്‍. ബി ജെ പി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ അമിത് ഷായാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. അമിത്ഷാ യുടെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഫലമായി ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത ഭൂരിപക്ഷത്തോടെ ജയിക്കാന്‍ കഴിഞ്ഞിരുന്നു.

ജമ്മുകശ്മീരിലും അമിത് ഷാ തന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ്. തന്റെ എല്ലാ ഊര്‍ജവും ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മാറ്റിവയ്ക്കുമെന്ന് അമിത്ഷാ പറഞ്ഞത് ഇതിനു തെളിവാണ്. നിയമസഭാ   തെരഞ്ഞെടുപ്പില്‍ ബിജെപി പ്രധാനമായും ലക്ഷ്യം വെക്കുന്നത് ജമ്മു കാശ്മീരിനെയും ലഡാക്കിനെയുമാണ്. തങ്ങളുടെ അഭിമാന പോരാട്ടമായാണ് ബി ജെ പി ജമ്മുകാശ്മീരിലെ തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.

മറ്റ് പ്രാദേശിക പാര്‍ട്ടികളിലെ അസംതൃപ്തരായ നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കൂടാതെ പ്രാദേശിക പാര്‍ട്ടികളുമായി സീറ്റുവിഭജന ചര്‍ച്ചകളും ബി ജെ പി നടത്തിക്കഴിഞ്ഞു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നടപ്പിലാക്കിയ വര്‍ഗീയ ദ്രുവീകരണം കശ്മീരില്‍ വിലപ്പോകില്ലെന്നാണ് മറ്റ് പാര്‍ട്ടിനേതൃത്വങ്ങളുടെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെപ്പില്‍ ജമ്മു മേഖലയിലെ 37ല്‍ 30ഉം ലഡാക്കിലെ നാലില്‍ മൂന്നും സീറ്റുകള്‍ ബിജെപിക്ക് നേടാന്‍ കഴിഞ്ഞിരുന്നു.  ഇത് ബി ജെ പിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കയാണ്. അതേസമയം  കശ്മീര്‍ താഴ്‌വരയിലെ 46 സീറ്റുകളില്‍ ഒറ്റ സീറ്റുപോലും നേടാന്‍ ബി ജെ പിക്ക് കഴിഞ്ഞിട്ടില്ല. 46 സീറ്റുകളില്‍ എട്ടെണ്ണത്തില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് ലഭിക്കും.

നാല് ലക്ഷത്തിലധികം കശ്മീരി പണ്ഡിറ്റുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നത്. ഇതില്‍ ഒരുലക്ഷത്തോളം പേര്‍ മാത്രമാണ്  വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുള്ളത്.അതുകൊണ്ടുതന്നെ കശ്മീരി പണ്ഡിറ്റുകള്‍ കൂടുതലായി താമസിക്കുന്ന ഡെല്‍ഹി, നോയിഡ, ഗാസിയബാദ്, പഞ്ചാബ് പ്രദേശങ്ങളിലെ കശ്മീരി പണ്ഡിറ്റുകളെ  വോട്ടര്‍ പട്ടികയില്‍ ഉള്‍പെടുത്താനുള്ള  പ്രചരണങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞു.
Amit Shah's mission to Kashmir, New Delhi, Lok Sabha, Election, Congress,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Amit Shah's mission to Kashmir, New Delhi, Lok Sabha, Election, Congress, Conference, Voters, National.

Post a Comment